അനധികൃത ബെറ്റിംഗ് ആപ്പ് കേസ്: യുവരാജ് സിംഗിനും ഉത്തപ്പയ്ക്കും സമൻസയച്ച് ഇഡി
Wednesday, September 17, 2025 1:37 AM IST
ന്യൂഡൽഹി: അനധികൃത ഓണ്‍ലൈൻ ബെറ്റിംഗ് ആപ്പുകളെ പ്രോത്സാഹിപ്പിച്ചതിന് കൂടുതൽ താരങ്ങളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
മുൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗിനും റോബിൻ ഉത്തപ്പയ്ക്കും ബോളിവുഡ് സിനിമാതാരമായ സോനു സൂഡിനും അന്വേഷണ ഏജൻസി ചോദ്യം ചെയ്യലിനു ഹാജരാകാനായി സമൻസ് അയച്ചു.
ഉത്തപ്പയോട് 22നും യുവരാജിനോട് 23നും സൂഡിനോട് 24നും ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ലോകപ്രശസ്ത ബെറ്റിംഗ് ആപ്പായ വണ്‍എക്സ് ബെറ്റിംഗ് ആപ്പിന്റെ പ്രചാരണ വീഡിയോകളിൽ താരങ്ങൾ പ്രത്യക്ഷപ്പെട്ടതിനാണ് ഇഡിയുടെ സമൻസ്.