യാക്കോബായ സുറിയാനിസഭ മെത്രാപ്പോലീത്തയെ പ്രിയങ്ക ഗാന്ധി എംപി സന്ദർശിച്ചു
1592202
Wednesday, September 17, 2025 5:00 AM IST
മീനങ്ങാടി: യാക്കോബായ സുറിയാനിസഭ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തയെ പ്രിയങ്ക ഗാന്ധി എംപി സന്ദർശിച്ചു. സഭയുടെ ആസ്ഥാനത്ത് എത്തിയ പ്രിയങ്ക ഗാന്ധി എംപിയെ ഭദ്രാസനം സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത്,
ജോയിന്റ് സെക്രട്ടറി ബേബി വാളങ്ങോട്ട്, അരമന മാനേജർ എൽദോ മനയത്ത്, ഫാ. മത്തായി അതിരന്പുഴയിൽ, ഫാ. ലിജോ ആനിക്കാട്ട്, ബൈജു തെക്കുംപുറത്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു. മെത്രപ്പോലീത്ത എഴുതിയ പുസ്തകങ്ങളും സമ്മാനിച്ചാണ് പ്രിയങ്ക ഗാന്ധിയെ യാത്രയാക്കിയത്.