ജ​ർ​മ​നി​യി​ലും നെ​ത​ർ​ല​ൻ​ഡ്സി​ലും അ​റ​വു​ശാ​ല​ക​ൾ വ​ഴി കോ​വി​ഡ് പ​ട​രു​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്
Tuesday, May 26, 2020 6:26 AM IST
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ അ​റ​വു​ശാ​ല​ക​ൾ വ​ഴി കോ​വി​ഡ് പ​ട​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ജ​ർ​മ​നി​ക്കു പു​റ​മേ നെ​ത​ർ​ല​ൻ​ഡ്സി​ലും അ​റ​വു​കാ​രി​ൽ കോ​വി​ഡ് ബാ​ധ വ്യാ​പ​ക​മാ​യി ക​ണ്ടെ​ത്തി. രോ​ഗ​ബാ​ധി​ത​രാ​യ ജീ​വ​ന​ക്കാ​രി​ലൂ​ടെ സ​മൂ​ഹ​ത്തി​ലേ​ക്കും കോ​വി​ഡ് പ​ട​ർ​ന്നേ​ക്കാ​മെ​ന്ന് ആ​ശ​ങ്ക​ക​ൾ.

നെ​ത​ർ​ല​ൻ​ഡ്സി​ലെ ഗ്രോ​യ​ൻ​ലോ​യി​ലെ അ​റ​വു​ശാ​ല​യി​ലെ 657 ജീ​വ​ന​ക്കാ​രി​ൽ 147 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഡ​ച്ച് ആ​രോ​ഗ്യ വ​കു​പ്പാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​വ​രി​ൽ 68 പേ​ർ നെ​ത​ർ​ല​ൻ​ഡ്സി​ലും 79 പേ​ർ അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്ത് ജ​ർ​മ​നി​യി​ലു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.

നെ​ത​ർ​ല​ൻ​ഡ്സി​ലെ അ​റ​വു​ശാ​ല​യി​ൽ​നി​ന്നാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ജീ​വ​ന​ക്കാ​രെ ഒ​രു​മി​ച്ചു കൊ​ണ്ടു​വ​ന്ന​തും ഒ​രു​മി​ച്ചു താ​മ​സി​പ്പി​ച്ച​തും രോ​ഗം വ്യാ​പി​ക്കാ​ൻ കാ​ര​ണ​മാ​യെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.

കൂ​ടു​ത​ൽ ​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ​മൂ​ഹ​ത്തി​ലേ​ക്കും വൈ​റ​സ് പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്ന് രോ​ഗ വ്യാ​പ​നം ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.