ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് കേ​സു​കൾ 13,000 കടന്നു
Sunday, May 24, 2020 1:48 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 13,000 പി​ന്നി​ട്ടു. പു​തു​താ​യി 508 കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ഡ​ൽ​ഹി​യി​ൽ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 13,418 ആ​യ​താ​യി ഡ​ൽ​ഹി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

തു​ട​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​മാ​ണ് ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 500 ക​ട​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 30 പേ​ർ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 261 ആ​യി ഉ​യ​ർ​ന്ന​തായി ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജെ​യി​ൻ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.