രാ​ജാ​ക്കാ​ട്: സ്കൂ​ള്‍ മു​റ്റ​ത്ത് വ​ര്‍​ണാ​ഭ​മാ​യ വ​സ​ന്ത​കാ​ല​മൊ​രു​ക്കി പ​ഴ​യ​വി​ടു​തി ഗ​വ.​യു പി ​സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍. കു​ട്ടി​ക​ളി​ല്‍ പ​രി​സ്ഥി​തി സൗ​ഹൃ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്കൂ​ള്‍ പ​രി​സ​രം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം വി​വി​ധ ഇ​നം ചെ​ടി​ക​ളും ന​ട്ട് പ​രി​പാ​ലി​ക്കു​ന്ന​ത്.​

ഏ​റ്റ​വും ആ​ക​ര്‍​ഷ​ണം പൂ​ത്തുനി​ല്‍​ക്കു​ന്ന ജ​മ​ന്തി പൂ​ക്ക​ള്‍ ത​ന്നെ​യാ​ണ്.
​ഹൈ​റേ​ഞ്ചിന്‍റെ ഹ​രി​തവി​ദ്യാ​ല​യ​മെ​ന്നാ​ണ് രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള പ​ഴ​യ​വി​ടു​തി ഗ​വ.​ യുപി ​സ്കൂ​ളി​നെ അ​റി​യ​പ്പെ​ടു​ന്ന​ത്.

ചെ​ടി​ക​ളു​ടെ പ​രി​പാ​ല​ന​വും കു​ട്ടി​ക​ള്‍​ക്കു ത​ന്നെ​യാ​ണ്. കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ളും സ​ഹാ​യ​യ​ങ്ങ​ളും എ​ത്തി​ച്ച് പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ എ.എ​സ്. ആ​സാ​ദ്, ജോ​ഷി തോ​മ​സ് അ​ട​ക്ക​മു​ള്ള അ​ധ്യാ​പ​ക​രും പിടിഎ​യും ഒ​പ്പ​മു​ണ്ട്.​

ജ​മ​ന്തി​ക്കൊ​പ്പം ചെ​ടി​ച്ച​ട്ടി​ക​ളി​ല്‍ വി​വി​ധ ഇ​നം ബോ​ള്‍​സ് ചെ​ടി​ക​ള്‍, വ​ള്ളി​യി​ല്‍ പ​ട​ര്‍​ന്നുക​യ​റി എ​ന്നും പൂ​ക്ക​ള്‍ ഉ​ണ്ടാ​കു​ന്ന വ​ള്ളി​ച്ചെ​ടി​ക​ള്‍, റോ​സ, മു​ല്ല അ​ങ്ങ​നെ നി​ര​വ​ധി​യാ​ണ് കു​രു​ന്നു​ക​ളു​ടെ പൂ​ന്തോ​ട്ട​ത്തി​ല്‍ പൂ​ത്തു​ല​ഞ്ഞുനി​ല്‍​ക്കു​ന്ന​ത്.