മ​ദ്യ​ത്തി​ന് കു​റി​പ്പ​ടി ന​ൽ​കി​ല്ലെ​ന്ന് കെ​ജി​എം​ഒ​എ; ന​ട​പ​ടി നേ​രി​ടാ​ൻ ത​യാ​ർ
Tuesday, March 31, 2020 11:18 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക്ക് ഡോ​ക്ട​റു​ടെ കു​റു​പ്പ​ടി​യോ​ടെ മ​ദ്യം ല​ഭ്യ​മാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പാ​ലി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​ജി​എം​ഒ​എ. അ​ശാ​സ്ത്രീ​യ​മാ​യ ഉ​ത്ത​ര​വാ​ണി​ത്.

മെ​ഡി​ക്ക​ൽ മാ​ർ​ഗ​രേ​ഖ​യ്ക്ക് വി​രു​ദ്ധ​മാ​യ ഈ ​ഉ​ത്ത​ര​വ് പാ​ലി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ ത​യാ​റാ​കി​ല്ലെ​ന്നും ഇ​തി​ന്‍റെ പേ​രി​ൽ ന​ട​പ​ടി​യു​ണ്ടാ​യാ​ൽ നേ​രി​ടു​മെ​ന്നും കെ​ജി​എം​ഒ​എ അ​റി​യി​ച്ചു.

മ​ദ്യ​പാ​ന​ത്തി​ന് അ​ടി​മ​പ്പെ​ട്ട​വ​ർ​ക്ക് ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യു​ണ്ടെ​ങ്കി​ൽ മ​ദ്യം ല​ഭ്യ​മാ​ക്കാ​മെ​ന്ന ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യി​രു​ന്നു. മ​ദ്യം ല​ഭി​ക്കാ​തെ ചി​ല​ർ മ​രി​ച്ച​തും ചി​ല​ർ ചി​കി​ത്സ തേ​ടി​യ​തും ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു സ​ർ​ക്കാ​ർ തീ​രു​മാ​നം.

എ​ന്നാ​ൽ മ​ദ്യാ​സ​ക്തി​ക്ക് മ​ദ്യം ന​ല്കു​ന്ന​ത​ല്ല ചി​കി​ത്സ എ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ നി​ല​പാ​ട്. ഇ​ത് തെ​റ്റാ​യ പ്ര​വ​ണ​ത​യാ​ണെ​ന്നും തീ​രു​മാ​ന​ത്തോ​ട് യോ​ജി​പ്പി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഉ​ത്ത​ര​വ് പാ​ലി​ക്കി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി കെ​ജി​എം​ഒ​എ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.