വിഷ്ണുപ്രിയയെ പോലീസ് സഹായിച്ചു; പിഎസ്‌സി പരീക്ഷ എഴുതി
Saturday, February 22, 2020 3:13 PM IST
അ​ന്പ​ല​പ്പു​ഴ: പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്താ​ൽ വി​ഷ്ണു​പ്രി​യ പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​തി. ചേ​ർ​ത്ത​ല പാ​ണാ​വ​ള്ളി വി​ഷ്ണു​പ്രി​യ നി​വാ​സി​ൽ വി​ഷ്ണു​പ്രി​യ​ക്കാ​ണ് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് തു​ണ​യാ​യ​ത്.

ഇ​ന്നു ന​ട​ന്ന പി​എ​സ്‌​സിയുടെ കെഎഎസ് പ​രീ​ക്ഷ​യെ​ഴു​താ​നാ​യാ​ണ് വി​ഷ്ണു​പ്രി​യ ചേ​ർ​ത്ത​ല​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ർ ഫാ​സ്റ്റി​ൽ ക​യ​റി​യ​ത്. പു​ന്ന​പ്ര കാ​ർ​മ​ൽ കോ​ള​ജാ​യി​രു​ന്നു പ​രീ​ക്ഷാ​കേ​ന്ദ്രം. പു​ന്ന​പ്ര​യി​ൽ സ്റ്റോ​പ്പി​ല്ലാ​ത്ത​തി​നാ​ൽ ബ​സ് വ​ണ്ടാ​ന​ത്താ​ണ് നി​ർ​ത്തി​യ​ത്.

ഇ​വി​ടെ നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​കാ​നൊ​രു​ങ്ങു​ന്പോ​ഴാ​ണ് രേ​ഖ​ക​ൾ, പ​ണം, മൊ​ബൈ​ൽ ഫോ​ണ്‍ എ​ന്നി​വ​യ​ട​ങ്ങി​യ പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ​ത്. ഉ​ട​ൻ ആ ​ഓ​ട്ടോ​റി​ക്ഷ​യി​ൽ​ത്ത​ന്നെ അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്പ​ല​പ്പു​ഴ​യി​ൽ വ​ച്ച് ബ​സ് ത​ട​ഞ്ഞു നി​ർ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഇ​വ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

വി​ഷ്ണു​പ്രി​യ​യു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ജീ​പ്പി​ൽ വി​ഷ്ണു​പ്രി​യ​യെ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു. ഒ​റി​ജി​ന​ൽ രേ​ഖ​ക​ൾ​ക്ക് പ​ക​രം കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പകർപ്പ് രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ണ് വി​ഷ്ണു​പ്രി​യ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.