പ്ര​ഗ്യാ​ൻ ഓ​ജ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വി​ര​മി​ച്ചു
Friday, February 21, 2020 11:36 AM IST
ഭു​വ​നേ​ശ്വ​ർ: സ്പി​ന്ന​ർ പ്ര​ഗ്യാ​ൻ ഓ​ജ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ചു. ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ൽ നി​ന്നും വി​ര​മി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. 33 കാ​ര​നാ​യ ഓ​ജ 2008ലാ​ണ് ഇ​ന്ത്യ​ൻ ഏ​ക​ദി​ന ടീ​മി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. 2009ൽ ​ടെ​സ്റ്റ്, ട്വ​ന്‍റി- 20 ടീ​മു​ക​ളി​ലും അ​ര​ങ്ങേ​റി.

ടെ​സ്റ്റി​ൽ 24 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി 113 വി​ക്ക​റ്റും ഏ​ക​ദി​ന​ത്തി​ൽ 18 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 21 വി​ക്ക​റ്റും നേ​ടി​യ ഓ​ജ ആ​റ് ട്വ​ന്‍റി- 20 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി 10 വി​ക്ക​റ്റും നേ​ടി​യി​ട്ടു​ണ്ട്.

2010ലാ​ണ് ഓ​ജ അ​വ​സാ​ന​മാ​യി ട്വ​ന്‍റി- 20 മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. 2012ൽ ​അ​വ​സാ​ന ഏ​ക​ദി​ന​വും 2013ൽ ​അ​വ​സാ​ന ടെ​സ്റ്റും ക​ളി​ച്ച ഓ​ജ​യ്ക്ക് പി​ന്നീ​ട് ടീ​മി​ൽ ഇ​ടം ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.