പ​ഴ​യ ബീ​ഫ് പോ​സ്റ്റ് ചൂ​ടാ​ക്കാ​നൊ​രു​ങ്ങി പോ​ലീ​സ്; യു​വ​തി​ക്കെ​തി​രെ കേ​സ്
Thursday, August 15, 2019 10:16 PM IST
ഗോ​ഹ​ട്ടി: ഫേ​സ്ബു​ക്കി​ൽ ര​ണ്ട് വ​ർ​ഷം മു​ൻ​പ് ബീ​ഫ് ക​ഴി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പോ​സ്റ്റി​ട്ട ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഗോ​ഹ​ട്ടി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​നി ര​ഹ്ന സു​ല്‍​ത്താ​ന​യ്‌​ക്കെ​തി​രെ​യാ​ണ് ആ​സാം പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

2017 ജൂ​ണി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും അ​പ്പോ​ൾ ത​ന്നെ ക​ള​യു​ക​യും ചെ​യ്ത പോ​സ്റ്റാ​യി​രു​ന്നു അ​ത്. ഇ​തി​നെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചാ​ണ് ത​നി​ക്കെ​തി​രെ കേ​സെ​ടു​ത്ത​തെ​ന്നും ര​ഹ്ന ആ​രോ​പി​ക്കുന്നു. ബു​ധ​നാ​ഴ്ച പ്രാ​ദേ​ശി​ക വാ​ർ​ത്താ ചാ​ന​ൽ ഇ​ത് പ്ര​ക്ഷേ​പ​ണം ചെ​യ്ത​തോ​ടെ​യാ​ണ് ത​ങ്ങ​ൾ വി​വ​രം അ​റി​ഞ്ഞ​തെ​ന്നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഐ​ടി വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വെ​ബ്സൈ​റ്റ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത് പെ​ൺ​കു​ട്ട​തി ഈ​ദ് ദി​ന​ത്തി​ലാ​ണ് പോ​സ്റ്റ് ഇ​ട്ട​തെ​ന്നാ​ണ്.

പാ​ക്കി​സ്ഥാ​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ ഇ​ന്ന് ബീ​ഫ് ക​ഴി​ച്ചു. എ​ന്ത് ക​ഴി​ക്ക​ണ​മെ​ന്ന​ത് ത​ന്‍റെ ര​സ​മു​കി​ള​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​മാ​ണെ​ന്നുമായിരുന്നു വിവാദ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ ര​ഹ്ന കുറിച്ചത്. 2017 ജൂ​ണി​ലാ​ണ് പോ​സ്റ്റി​ടു​ന്ന​ത്. ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ല്‍ വി​രാ​ട് കോ​ഹ്‌​ലി പൂ​ജ്യ​ത്തി​നു പു​റ​ത്താ​യ​തി​ന്‍റെ നി​രാ​ശ​യി​ല്‍ എ​ഴു​തി​യ കു​റി​പ്പാ​ണി​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ൽ ത​ന്‍റെ തെ​റ്റ് പെ​ട്ടെ​ന്നു മ​ന​സി​ലാ​ക്കു​ക​യും മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ പോ​സ്റ്റ് പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു- ര​ഹ്ന വി​ശ​ദീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ​മാ​സം ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​നെ വി​മ​ര്‍​ശി​ച്ചു​കൊ​ണ്ട് ക​വി​ത എ​ഴു​തി​യ​തി​ന്‍റെ പേ​രി​ല്‍ താ​ന​ട​ക്കം 10 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യും യു​വ​തി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.