സ്വാ​ത​ന്ത്ര്യ​ദി​നം: മു​ഖ്യ​മ​ന്ത്രി പ​താ​ക ഉ​യ​ർ​ത്തും
Tuesday, August 13, 2019 8:39 PM IST
തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ നാ​ളെ രാ​വി​ലെ 8.30ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ തു​ട​ക്ക​മാ​വും. വി​വി​ധ സേ​നാ​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​ശ്വാ​രൂ​ഢ സേ​ന, എ​ൻ.​സി.​സി, സ്‌​കൗ​ട്ട്, ഗൈ​ഡ്‌​സ്, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​ഭി​വാ​ദ്യം മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ക്കു​ക​യും സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്യും.

ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ലും രാ​വി​ലെ 8.30ന് ​ചു​മ​ത​ല​യു​ള്ള മ​ന്ത്രി പ​താ​ക ഉ​യ​ർ​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും. സ​ബ്ഡി​വി​ഷ​ണ​ൽ/ ബ്ളോ​ക്ക്, പ​ഞ്ചാ​യ​ത്ത്/ മു​നി​സി​പ്പാ​ലി​റ്റി/ കോ​ർ​പ്പ​റേ​ഷ​ൻ, ഓ​ഫീ​സു​ക​ൾ, സ്‌​കൂ​ളു​ക​ൾ, കോ​ളേ​ജു​ക​ൾ, എ​ന്നി​വി​ട​ങ്ങ​ളി​ലും പ​താ​ക ഉ​യ​ർ​ത്തും. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ച്ച​ട​ങ്ങു​ക​ളി​ൽ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ലാ​സ്റ്റി​ക്കി​ൽ നി​ർ​മി​ച്ച ദേ​ശീ​യ​പ​താ​ക​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ ഹ​രി​ത​ച​ട്ടം പാ​ലി​ക്ക​ണ​മെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.