നിയമസഭാ സമ്മേളനം ഇന്നു മുതൽ
Monday, May 27, 2019 6:38 AM IST
തി​രു​വ​ന​ന്ത​പു​രം: പ​തി​ന്നാ​ലാം നി​യ​മ​സ​ഭ​യു​ടെ 15-ാം സ​മ്മേ​ള​നം ഇ​ന്നാ​രം​ഭി​ക്കും. ആ​ദ്യ ദി​നം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നേ​താ​വ് കെ.​എം. മാ​ണി അ​നു​സ്മ​ര​ണം മാ​ത്ര​മാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. ജൂ​ലൈ അ​ഞ്ച് വ​രെ​യാ​ണ് സ​മ്മേ​ള​നം.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷ​മു​ള്ള ആ​ദ്യ​സ​മ്മേ​ള​ന​മാ​ണി​ത്. ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ചു വി​ജ​യി​ച്ച കെ. ​മു​ര​ളീ​ധ​ര​ൻ, ഹൈ​ബി ഈ​ഡ​ൻ, അ​ടൂ​ർ പ്ര​കാ​ശ്, എ.​എം. ആ​രി​ഫ് എ​ന്നി​വ​ർ ഈ ​സ​മ്മേ​ള​ന​ത്തി​നി​ടെ നി​യ​മ​സ​ഭാം​ഗ​ത്വം രാ​ജി​വ​യ്ക്കും.

അ​തേ​സ​മ​യം, സ്ഥാ​ന​മാ​ന​ങ്ങ​ളെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ​യാ​ണ് കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ വ​ര​വ്. കെ.​എം. മാ​ണി​യു​ടെ മു​ന്‍​നി​ര​യി​ലെ സീ​റ്റ് നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ് എ​ന്ന നി​ല​യ്ക്ക് പി.​ജെ. ജോ​സ​ഫി​ന് ന​ല്‍​ക​ണ​മെ​ന്ന് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി മോ​ന്‍​സ് ജോ​സ​ഫ് സ്പീ​ക്ക​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.