രാ​ഹു​ൽ രാ​ജി​വ​യ്ക്കാ​ത്ത​ത് അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്നു: രാ​മ​ച​ന്ദ്ര ഗു​ഹ
Friday, May 24, 2019 6:53 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത പ​രാ​ജ​യ​ത്തി​നു ശേ​ഷ​വും രാ​ഹു​ൽ ഗാ​ന്ധി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വ‍​യ്ക്കാ​ത്ത​ത് അ​ദ്ഭു​ദ​പ്പെ​ടു​ത്തു​ന്ന​താ​യി പ്ര​മു​ഖ ച​രി​ത്ര​കാ​ര​ൻ രാ​മ​ച​ന്ദ്ര ഗു​ഹ. രാ​ഷ്ട്രീ​യ പ്രാ​യോ​ഗി​ക​ത കോ​ൺ​ഗ്ര​സി​ന് പു​തി​യൊ​രു അ​ധ്യ​ക്ഷ​നെ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ ചി​ല​പ്പോ​ൾ കോ​ൺ​ഗ്ര​സി​ന് അ​തി​ന് സാ​ധി​ച്ചെ​ന്നു​വ​രി​ല്ലെ​ന്നും രാ​മ​ച​ന്ദ്ര ഗു​ഹ ട്വീ​റ്റ് ചെ​യ്തു.

കോ​ൺ​ഗ്ര​സ് ഈ ​കു​ടും​ബ​വാ​ഴ്ച​യെ എ​റി​ഞ്ഞു​ക​ള​യ​ണ​മെ​ന്നു അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​ന​വി​ദ​ഗ്ധ​ൻ യോ​ഗേ​ന്ദ്ര യാ​ദ​വി​ന്‍റെ ട്വീ​റ്റി​നു മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് തീ​ർ​ച്ച​യാ​യും ഇല്ലാതാകണം-യോ​ഗേ​ന്ദ്ര യാ​ദ​വ് പ​റ​ഞ്ഞു. ഇ​ന്ത്യ​യെ​ന്ന ആ​ശ​യ​ത്തെ സം​ര​ക്ഷി​ക്കാ​നാ​യി ബി​ജെ​പി​യെ ത​ട​യാ​ൻ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും കോ​ൺ​ഗ്ര​സി​നു ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​ൻ ച​രി​ത്ര​ത്തി​ൽ അ​തി​ന് ഗു​ണാ​ത്മ​ക​മാ​യ ഒ​രു പ​ങ്കും വ​ഹി​ക്കാ​ൻ ക​ഴി​യി​ല്ല. ഒ​രു ബ​ദ​ലി​നെ ഉ​ണ്ടാ​ക്കു​ന്ന​തി​ൽ ത​ട​സം നി​ൽ​ക്കു​ക​യാ​ണ് ഇ​ന്ന് കോ​ൺ​ഗ്ര​സെ​ന്നും യോ​ഗേ​ന്ദ്ര യാ​ദ​വ് ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.