ക്ലീ​ൻ​ചി​റ്റി​ലെ കാ​ര്യ​ങ്ങ​ൾ അത്ര ക്ലീ​ന​ല്ല; വി​വാ​ദ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ തെ​ര.​ക​മ്മീ​ഷ​ണ​ർ
Saturday, May 18, 2019 1:53 PM IST
ന്യൂ​ഡ​ൽ​ഹി: പെ​രു​മാ​റ്റ​ച​ട്ട വി​ഷ​യ​ത്തി​ലു​ട​ക്കി തെ​ര.​ക​മ്മീ​ഷ​നി​ലു​ണ്ടാ​യ ഭി​ന്ന​ത​ക​ൾ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ. ക​മ്മീ​ഷ​ൻ അം​ഗം അ​ശോ​ക് ല​വാ​സ വി​ഷ​യ​ത്തി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സു​നി​ൽ അ​റോ​റ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്ന വി​വാ​ദ​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു സ​മി​തി​യാ​കു​മ്പോ​ൾ ഇ​ത്ത​രം ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ണ്ടാ​വു​ക സ്വാ​ഭാ​വി​ക​മാ​ണ്. എ​ല്ലാ​യ്പ്പോ​ഴും ഏ​കാ​ഭി​പ്രാ​യം ഉ​ണ്ടാ​ക​ണ​മെ​ന്നി​ല്ല- അ​റോ​റ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​തി​ന് മു​ൻ​പും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ലെ അം​ഗ​ങ്ങ​ൾ ത​മ്മി​ലൊ​ക്കെ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ പൊ​തു ച​ർ​ച്ച​യി​ലേ​ക്ക് കൊ​ണ്ടു​വ​രേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഒ​രോ കാ​ര്യ​ങ്ങ​ൾ​ക്കും അ​തി​ന്‍റേ​താ​യ സ​മ​യ​മു​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഓ​ർ​മി​പ്പി​ച്ചു. ചി​ല കാ​ര്യ​ങ്ങ​ളി​ലെ​ങ്കി​ലും മി​ണ്ടാ​തി​രി​ക്കു​ക എ​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണ് എ​ന്ന് താ​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യും അ​ത് അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ നി​ശ​ബ്ദ​ത ത​ന്നെ​യാ​ണ് ന​ല്ല​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ വി​വാ​ദ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​കും- സു​നി​ൽ അ​റോ​റ വ്യ​ക്ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ലെ അം​ഗ​ങ്ങ​ൾ ഈ ​മാ​സം 14ന് ​ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ചി​ല സു​പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തി​രു​ന്നു​വെ​ന്നും ആ ​ച​ർ​ച്ച​യി​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ചി​ല​ർ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​വെ​ന്ന വി​ല​യി​രു​ത്ത​ൽ ഉ​ണ്ടാ​യെ​ന്നും അ​റോ​റ പ​റ​ഞ്ഞു. പെ​രു​മാ​റ്റ​ച​ട്ട​ത്തി​ന്‍റെ അ​ട​ക്കം പേ​രി​ലാ​ണ് ഇ​ത്ത​രം ശ്ര​മ​ങ്ങ​ളെ​ന്നും ഞ​ങ്ങ​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു. 2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും സ​മാ​ന​മാ​യ സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നു- അ​റോ​റ ചൂ​ണ്ടി​ക്കാ​ട്ടി.

അ​ത്ത​രം 13 പ്ര​ശ്ന​ങ്ങ​ളാ​ണ് ച​ർ​ച്ച​യ്ക്കു വ​ന്ന​ത്. അ​തി​ൽ ഒ​ന്നു​മാ​ത്ര​മാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം എ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ചു​വെ​ന്ന പ​രാ​തി​ക​ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത്ഷാ​യ്ക്കും ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ വി​ഷ​യ​ത്തി​ലാ​ണ് ക​മ്മീ​ഷ​നി​ൽ‌ ഭി​ന്ന​ത ഉ​ട​ലെ​ടു​ത്ത​ത്. പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം പ​രി​ഗ​ണി​ക്കു​ന്ന സ​മി​തി അം​ഗം കൂ​ടി​യാ​യ അ​ശോ​ക് ല​വാ​സ എ​തി​ർ​പ്പ​റി​യി​ച്ച് ക​മ്മീ​ഷ​ന്‍റെ യോ​ഗ​ങ്ങ​ളി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്.

പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന പ​രാ​തി​ക​ളി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് മോ​ദി​ക്കും അ​മി​ത്ഷാ​യ്ക്കും ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​തെ​ന്നാ​ണ് ല​വാ​സ​യു​ടെ നി​ല​പാ​ട്. ക്ലീ​ൻ ചി​റ്റ് ന​ൽ​കി​ക്കൊ​ണ്ടു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​ൽ ല​വാ​സ നേ​ര​ത്തേ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ വി​യോ​ജി​പ്പ്‌ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടും അ​ന്തി​മ ഉ​ത്ത​ര​വി​ൽ അ​ത് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് ല​വാ​സ വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.