ക​സേ​ര വ​ലി​ച്ചു; എ​ൻ​സി​പി നേ​താ​വ് ബി​ജെ​പി​യി​ൽ
Friday, March 22, 2019 4:24 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ര​ഞ്ജി​ത്‌​സിം​ഗ് മൊ​ഹി​തേ പാ​ട്ടീ​ലി​നു പി​ന്നാ​ലെ മ​റ്റൊ​രു എ​ൻ​സി​പി നേ​താ​വു കൂ​ടി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. എ​ൻ​സി​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഭാ​ര​തി പ​വാ​റാ​ണ് ബി​ജെ​പി​യി​ൽ‌ ചേ​ർ​ന്ന​ത്. വെ​ള്ളി​യാ​ഴ്ച മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ക്കു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദി​ന്ദോ​രി​യി​ൽ​നി​ന്നും മ​ത്സ​രി​ച്ച ഭാ​ര​തി ബി​ജെ​പി​യു​ടെ ഹ​രി​ഷ്ച​ന്ദ്ര ച​വാ​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​ത്ത​വ​ണ പാ​ർ​ട്ടി ഭാ​ര​തി​ക്ക് സീ​റ്റ് നി​ഷേ​ധി​ച്ചു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പാ​ർ​ട്ടി​വി​ട്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മു​തി​ർ​ന്ന എ​ൻ​സി​പി നേ​താ​വും മു​ൻ മ​ഹാ​രാ​ഷ്‌​ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി​ജ​യ് സിം​ഗ് മൊ​ഹി​തേ പാ​ട്ടീ​ലി​ന്‍റെ മ​ക​ൻ ര​ഞ്ജി​ത്‌​സിം​ഗ് മൊ​ഹി​തേ പാ​ട്ടീ​ൽ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. മു​ൻ രാ​ജ്യ​സ​ഭാം​ഗ​മാ​ണു ര​ഞ്ജി​ത് സിം​ഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.