ശബരിമല വനത്തിൽ അജ്ഞാത മൃതദേഹം
Thursday, March 21, 2019 3:14 PM IST
പത്തനംതിട്ട: ശബരിമലയോട് ചേർന്നു കിടക്കുന്ന നിലയ്ക്കലിലെ വനമേഖലയിൽ മധ്യവസ്കന്േ‍റതെന്ന് തോന്നിപ്പിക്കുന്ന മൃതദേഹം കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പോലീസ് നിഗമനം. ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.