ലുലു ഫാഷൻ വീക്ക് വേദിയിൽ ഇന്ദ്രന്‍സിന് ആദരം
Monday, May 13, 2024 10:40 PM IST
കൊച്ചി: അഞ്ചു ദിവസം നീണ്ടുനിന്ന കൊച്ചി ലുലു ഫാഷൻ വീക്ക് സമാപിച്ചു. രാജ്യത്തെ മുൻനിര മോഡലുകളും താരങ്ങളും അണിനിരന്ന ഷോയുടെ സമാപനവേദിയില്‍ അഭിനയ-വസ്ത്രാലങ്കാരരംഗത്ത് സമഗ്രസംഭാവനകൾ നല്കിയ നടൻ ഇന്ദ്രൻസിനെ ആദരിച്ചു.
സിനിമാതാരങ്ങളായ അമല പോളും ആസിഫ് അലിയും റാംപിൽ ചുവടുവച്ചു. ലുലു സ്റ്റെൽ ഐക്കണ്‍ പുരസ്കാരം ആസിഫ് അലിക്ക് ലുലു ഗ്രൂപ്പ് സിഒഒ രജിത് രാധാകൃഷ്ണനും ലുലു ഇൻസ്പിരേഷൻ ഐക്കൺ പുരസ്കാരം നടി അമല പോളിന് ജിത്തു ജോസഫും സമ്മാനിച്ചു.
താരങ്ങളായ കുഞ്ചാക്കോ ബോബൻ, ഷൈൻ ടോം ചാക്കോ, വിനയ് ഫോർട്ട്, ഗായത്രി സുരേഷ്, ഹരികൃഷ്ണൻ, ഷാനി ഷകി, സാദിക വേണുഗോപാൽ, ഷിയാസ് കരീം, സംഗീത സംവിധായകൻ ഗോപി സുന്ദർ, ബാലതാരം ദേവനന്ദ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ റാംപിലെത്തി.
ലുലു ഗ്രൂപ്പ് ഇന്ത്യ കൊമേഴ്ഷ്യൽ മാനേജർ സാദിഫ് ഖാസിം, ലുലു ഗ്രൂപ്പ് ഇന്ത്യ ബൈയിംഗ് ഹെഡ് ദാസ് ദാമോദരൻ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ തുടങ്ങിയവർ പങ്കെടുത്തു.