അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 2024 സീ​സ​ണി​ൽ ലീ​ഗ് പോ​യി​ന്‍റ് ടേ​ബി​ളി​ൽ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്ന് ഉ​റ​പ്പാ​ക്കി കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്. ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് എ​തി​രാ​യ മ​ത്സ​രം മ​ഴ​യെ​ത്തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ച​തോ​ടെ​യാ​ണി​ത്.

മ​ഴ​യി​ൽ മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​തോ​ടെ ഇ​രു​ടീ​മും പോ​യി​ന്‍റ് പ​ങ്കു​വ​ച്ചു. അ​തോ​ടെ കെ​കെ​ആ​റി​ന് 13 മ​ത്സ​ര​ങ്ങ​ളി​ൽ 19 പോ​യി​ന്‍റാ​യി. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് 12 മ​ത്സ​ര​ങ്ങ​ളി​ൽ 16 പോ​യി​ന്‍റാ​ണ്.


കോ​ൽ​ക്ക​ത്ത പോ​യി​ന്‍റ് ടേ​ബി​ളി​ൽ ആ​ദ്യ​ര​ണ്ട് സ്ഥാ​ന​ങ്ങ​ളി​ൽ ഫി​നി​ഷ് ചെ​യ്ത​പ്പോ​ഴെ​ല്ലാം ചാ​ന്പ്യന്മാ​രാ​യി (2012, 2014) എ​ന്ന​തും ശ്ര​ദ്ധേ​യം. മ​ഴ​യെ​ത്തു​ട​ർ​ന്ന് ടോ​സ് ചെ​യ്യാ​ൻ​പോ​ലും സാ​ധി​ക്കാ​തെ മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​തോ​ടെ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് പ്ലേ ​ഓ​ഫ് കാ​ണാ​തെ പു​റ​ത്താ​യി.

സീ​സ​ണി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സ്, പ​ഞ്ചാ​ബ് കിം​ഗ്സ് ടീ​മു​ക​ൾ​ക്കു​ശേ​ഷം ഒൗ​ദ്യോ​ഗി​ക​മാ​യി പ്ലേ ​ഓ​ഫ് കാ​ണാ​തെ പു​റ​ത്താ​കു​ന്ന മൂ​ന്നാ​മ​ത് ടീ​മാ​ണ് ശു​ഭ്മാ​ൻ ഗി​ൽ ന​യി​ക്കു​ന്ന ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്.