ആ​രോ​ഗ്യ​കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക​യു​ണ്ടോ? പ​രി​ഹാ​രം സ്മാ​ര്‍​ട്ട് വാ​ച്ച്
ആ​രോ​ഗ്യ​കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക​യു​ണ്ടോ? പ​രി​ഹാ​രം സ്മാ​ര്‍​ട്ട് വാ​ച്ച്
Wednesday, May 8, 2024 11:27 AM IST
സോനു തോമസ്
സ്മാ​ര്‍​ട്ട് വാ​ച്ച് ഇ​പ്പോ​ള്‍ ഫാ​ഷ​ന്‍ എ​ന്ന​തി​നേ​ക്കാ​ള്‍ ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ​യു​ള്ള​വ​രാ​ണ് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നേ​ര​ത്തെ യു​വ​തീ-​യു​വാ​ക്ക​ളാ​യി​രു​ന്നു സ്മാ​ര്‍​ട്ട് വാ​ച്ചി​ന്‍റെ പ്ര​ധാ​ന ഉ​പ​യോ​ക്താ​ക്ക​ളെ​ങ്കി​ല്‍ ഇ​ന്ന് ട്രെ​ന്‍​ഡ് മാ​റി.

പ്രാ​യ​ഭേ​ത​മെ​ന്യേ ആ​ളു​ക​ള്‍ സ്മാ​ര്‍​ട്ട് വാ​ച്ച് ഉ​പ​യോ​ഗി​ക്കു​ന്നു. സ്മാ​ര്‍​ട്ട് വാ​ച്ചി​ന്‍റെ ആ​വ​ശ്യ​ക​ത​യും പ്ര​ത്യേ​ക​ത​യും എ​ടു​ത്തു പ​റ​യു​ന്ന സം​ഭ​വ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഡ​ല്‍​ഹി ജെ​എ​ന്‍​യു ഗ​വേ​ഷ​ക​യു​ടെ ജീ​വി​താ​നു​ഭ​വ​ത്തി​ലൂ​ടെ പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

ഇ​വ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്ന​തി​ല്‍ ആ​പ്പി​ള്‍ വാ​ച്ച് നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച വി​വ​ര​മാ​ണ് ഗ​വേ​ഷ​ക സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്.

ആ​പ്പി​ള്‍ സ​മാ​ര്‍​ട്ട് വാ​ച്ച് ഹൃ​ദ​യ​മി​ടി​പ്പ് ഉ​യ​ര്‍​ന്ന അ​ള​വി​ലാ​ണ് എ​ന്ന മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ക​യും ഡോ​ക്ട​ര്‍​മാ​രു​ടെ ഇ​ട​പ​ട​ലി​ലൂ​ടെ ത​ന്‍റെ ജീ​വ​ന്‍ ര​ക്ഷ​പെ​ടു​ക​യും ചെ​യ്ത സം​ഭ​വ​മാ​ണ് അ​വ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്.

ആ​രോ​ഗ്യ നി​രീ​ക്ഷ​ണ​ത്തി​നു​ള്ള ഫീ​ച്ച​റു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഭൂ​രി​ഭാ​ഗം സ്മാ​ര്‍​ട്ട വാ​ച്ചു​ക​ളും വി​പ​ണി​യി​ല്‍ എ​ത്തു​ന്ന​ത്. പ്ര​മു​ഖ ഗാ​ഡ്ജ​റ്റ് ബ്രാ​ന്‍​ഡാ​യ നോ​യി​സ് അ​വ​ത​രി​പ്പി​ച്ച പ​ള്‍​സ് ത്രീ ​എ​ന്ന പു​തി​യ സ്മാ​ര്‍​ട്ട് വാ​ച്ച് സീ​രീ​സും ആ​ക്കാ​ര്യ​ത്തി​ല്‍ പി​ന്നി​ല​ല്ല.

ര​ണ്ട് ഇ​ഞ്ച് സ്‌​ക്രീ​ന്‍ സൈ​സി​ല്‍ കാ​ഷ്വ​ല്‍ സ്‌​റ്റൈ​ലി​ലാ​ണി​വ വി​പ​ണി​യി​ല​വ​ത​രി​പ്പി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ മെ​റ്റ​ല്‍ ബോ​ഡി​യി​ലാ​ണി​വ നി​ര്‍​മ്മി​ച്ചി​ട്ടു​ള്ള​ത്.

ഉ​റ​ക്ക​ത്തി​ന്‍റെ അ​ള​വും വെ​ക്കു​ന്ന ഓ​രോ അ​ടി​യും ക​ണ​ക്കാ​ക്കു​ന്ന ത​ര​ത്തി​ല്‍ നോ​യി​സ് ഫി​റ്റ് ആ​പ്പ് ഇ​വ​യി​ലു​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ ആ​രോ​ഗ്യ കാ​ര്യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ ചെ​ലു​ത്താ​വു​ന്ന​താ​ണ്.

24*7 ഹാ​ര്‍​ട്ട് റേ​റ്റ് മോ​ണി​റ്റ​റി​നോ​ടൊ​പ്പം കാ​ലാ​വ​സ്ഥ അ​പ്ഡേ​റ്റ് ത​രു​ന്ന ഓ​പ്ഷ​നു​ക​ളും ഇ​വ​യി​ലു​ണ്ട്. ദീ​ര്‍​ഘ​നേ​ര​ത്തെ പെ​ര്‍​ഫോ​മെ​ന്‍​സി​നാ​യി ഏ​ഴ് ദി​വ​സം വ​രെ ബാ​റ്റ​റി ലൈ​ഫാ​ണി​വ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

കാം ​ബ്ലൂ, എ​ലീ​റ്റ് ബ്ലാ​ക്ക്, എ​ലീ​റ്റ് സി​ല്‍​വ​ര്‍, ജെ​റ്റ് ബ്ലാ​ക്ക്, സി​ല്‍​വ​ര്‍ ഗ്രേ, ​സ്പെ​യി​സ് ബ്ലൂ ​എ​ന്നി ക​ള​ര്‍ വേ​രി​യ​ന്റു​ക​ളി​ലാ​ണി​വ വി​പ​ണി​യി​ല​വ​ത​രി​പ്പി​ക്കു​ന്ന​ത്.