മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കു വായ്പ: ഫെഡറല്‍ ബാങ്ക് നല്‍കിയത് 35 കോടി
Monday, May 13, 2024 10:40 PM IST
കൊച്ചി: മത്സ്യത്തൊഴിലാളികളായ സ്ത്രീകള്‍ക്കു തീരദേശ വികസന ഗ്രൂപ്പിന്റെ സഹായത്തോടെ കുറഞ്ഞ പലിശ നിരക്കില്‍ ഫെഡറല്‍ ബാങ്ക് വായ്പയായി നല്‍കിയത് 35 കോടി രൂപ.
നാഗര്‍കോവില്‍, അരുമനൈ, മാര്‍ത്താണ്ഡം എന്നിവിടങ്ങളിലെ സ്ത്രീതൊഴിലാളികള്‍ക്കാണ് തുക വിതരണം ചെയ്തത്. അഞ്ഞൂറിലധികം വരുന്ന സ്വയംസഹായ സംഘങ്ങളില്‍ അംഗങ്ങളായ പതിനായിരത്തിലധികം പേര്‍ക്കായാണു 35 കോടി നല്‍കിയത്.
അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കും മറ്റു ചെലവുകള്‍ക്കുമാണ് ഭൂരിഭാഗം പേരും വായ്പയെടുത്തിട്ടുള്ളത്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമ്പത്തികസഹായം നല്കി അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണു ഫെഡറല്‍ ബാങ്ക് വായ്പ നല്‍കുന്നത്.