ഹാ​പ്പി ഹോ​ളി..! ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ഇ​ന്നും പ്ര​ഖ്യാ​പി​ച്ചേ​ക്കി​ല്ല
Thursday, March 21, 2019 9:40 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ഇ​ന്നും പ്ര​ഖ്യാ​പി​ച്ചേ​ക്കി​ല്ലെ​ന്ന് സൂ​ച​ന. ഉ​ത്ത​രേ​ന്ത്യ​യി​ൽ ഇ​ന്നു ഹോ​ളി ആ​യ​തി​നാ​ൽ പ​ട്ടി​ക വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് നേ​താ​ക്ക​ൾ ന​ൽ​കു​ന്ന വി​വ​രം.

പ​ത്ത​നം​തി​ട്ട സീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം വൈ​കി​യ​ത്. ഏ​റെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ കെ. ​സു​രേ​ന്ദ്ര​നെ മ​ത്സ​രി​പ്പി​ക്കാ​ൻ കേ​ന്ദ്ര നേ​തൃ​ത്വം തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി കേ​ര​ള​ത്തി​ൽ 14 സീ​റ്റു​ക​ളി​ലും ബി​ഡി​ജെ​എ​സ് അ​ഞ്ചു സീ​റ്റു​ക​ളി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. കോ​ട്ട​യം സീ​റ്റി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​സി. തോ​മ​സ് മ​ത്സ​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.