മ​ഹാ​സ​ഖ്യ​ത്തി​ൽ ക​ല്ലു​ക​ടി; പ്ര​തി​പ​ക്ഷ​ത്തോ​ട് കൂ​ടാ​തെ മാ​യാ​വ​തി​യും അ​ഖി​ലേ​ഷും
Monday, December 10, 2018 9:26 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യെ​ന്ന അ​ജ​ണ്ട​യി​ൽ ഒ​ന്നി​ച്ച പ്ര​തി​പ​ക്ഷ സം​ഖ്യ​ത്തി​ൽ​നി​ന്നും മാ​യാ​വ​തി​യും അ​ഖി​ലേ​ഷും വി​ട്ടു​നി​ന്ന​ത് ക​ല്ലു​ക​ടി​യാ​വു​ന്നു. പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി പാ​ർ​ല​മെ​ന്‍റ് അ​ന​ക്സി​ൽ ചേ​ർ​ന്ന സം​യു​ക്ത പ്ര​തി​പ​ക്ഷ യോ​ഗ​ത്തി​ൽ​നി​ന്നും ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി​യും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വും വി​ട്ടു​നി​ന്നു. എ​സ്പി നേ​താ​വ് മു​ലാ​യം സിം​ഗ് യോ​ഗ​ത്തി​നെ​ത്തു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ​യെ​ങ്കി​ലും അ​തും ഉ​ണ്ടാ​യി​ല്ല.

ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വാ​ണ് യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്. നി​ര​വ​ധി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ അ​ദ്ദേ​ഹം യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​രു​ന്നു. യോ​ഗ​ത്തി​ൽ 21 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. ഡ​ൽ​ഹി​യി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ എ​തി​രാ​ളി​യാ​യ ആം​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ സാ​ന്നി​ധ്യം പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​നു ക​രു​ത്തു​പ​ക​ർ​ന്നു. ആ​ദ്യ​മാ​യാ​ണ് പ്ര​തി​പ​ക്ഷ യോ​ഗ​ത്തി​ൽ എ​എ​പി പ​ങ്കെ​ടു​ക്കു​ന്ന​ത്.

യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി​മാ​രാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ, മ​മ​ത ബാ​ന​ർ​ജി, ച​ന്ദ്ര​ബാ​ബു നാ​യി​ഡു തു​ട​ങ്ങി​യ​വ​രെ​ല്ലാം നേ​രി​ട്ടും പ​ര​സ്പ​ര​വും പ​ല​ത​ല​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ത്തി. സോ​ണി​യ​യെ​യും രാ​ഹു​ലി​നെ​യും ചെ​ന്നു​ക​ണ്ട ഡി​എം​കെ നേ​താ​വ് എം.​കെ. സ്റ്റാ​ലി​നും അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ പ്ര​ത്യേ​ക​മാ​യി ക​ണ്ടു ച​ർ​ച്ച ന​ട​ത്തി. ശ​ര​ത് പ​വാ​റു​മാ​യും സ്റ്റാ​ലി​നും ക​നി​മൊ​ഴി​യും പ്ര​ത്യേ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഫ​റൂ​ഖ് അ​ബ്ദു​ള്ള​യു​മാ​യും ച​ന്ദ്ര​ബാ​ബു നാ​യി​ഡു പ്ര​ത്യേ​ക​മാ​യി ക​ണ്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.