ബ്രി​ട്ടീ​ഷ് ബാ​ക്ക്പാ​ക്ക​റു​ടെ മ​ര​ണ​ത്തി​ൽ ക​ണ്ണീ​ര​ണി​ഞ്ഞു ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി
Monday, December 10, 2018 7:43 PM IST
വെ​ല്ലിം​ഗ്ട​ണ്‍: ബ്രി​ട്ടീ​ഷ് വി​നോ​ദ​സ​ഞ്ചാ​രി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മാ​പ്പു​ചോ​ദി​ച്ചു ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സി​ന്ദ അ​ർ​ഡേ​ൻ. ബ്രി​ട്ടീ​ഷ് ബാ​ക്ക്പാ​ക്ക​ർ ഗ്രേ​സ് മി​ല്ലാ​നെ​യു​ടെ മ​ര​ണ​ത്തി​ലാ​ണു പ്ര​ധാ​ന​മ​ന്ത്രി ക​ണ്ണീ​ര​ണി​ഞ്ഞ​ത്. ത​ന്‍റെ രാ​ജ്യ​ത്തു​വ​ച്ചു ഗ്രേ​സി​നു നേ​രി​ട്ട ദു​ർ​വി​ധി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന​താ​യും കു​ടും​ബ​ത്തോ​ടു മാ​പ്പു ചോ​ദി​ക്കു​ന്ന​താ​യും പ്ര​തി​വാ​ര മാ​ധ്യ​മ കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച​യാ​ണു ഗ്രേ​സി​നെ ഓ​ക്ല​ൻ​ഡി​ലെ പാ​ർ​ക്ക്ലാ​ൻ​ഡി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഈ ​മാ​സം ഒ​ന്നി​നു ത​ന്‍റെ 22-ാം ജ​ൻ​മ​ദി​ന​ത്തി​ലാ​ണു ഗ്രേ​സി​നെ കാ​ണാ​താ​യ​ത്. ഞാ​യ​റാ​ഴ്ച ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഗ്രേ​സി​ന്‍റെ കൊ​ല​യാ​ളി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

ദ​ക്ഷി​ണ അ​മേ​രി​ക്ക​യി​ൽ ഒ​രു മാ​സ​മാ​യി തു​ട​രു​ന്ന സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ര​ണ്ടാ​ഴ്ച മു​ന്പാ​ണു ഗ്രേ​സ് ന്യൂ​സി​ല​ൻ​ഡി​ലെ​ത്തി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു ബി​രു​ദ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ പി​ന്നാ​ലെ ഗ്രേ​സ് ദ​ക്ഷി​ണ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നു തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഗ്രേ​സി​ന്‍റെ ഒ​റ്റ​യ്ക്കു​ള്ള ആ​ദ്യ വി​ദേ​ശ പ​ര്യ​ട​ന​മാ​യി​രു​ന്നു ഇ​ത്.

വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷി​ത കേ​ന്ദ്ര​മെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ന്യൂ​സി​ല​ൻ​ഡി​ൽ ന​ട​ന്ന കൊ​ല​പാ​ത​കം സ​ഞ്ചാ​രി​ക​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി​യെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. 48 ല​ക്ഷം ജ​ന​സം​ഖ്യ​യു​ള്ള ന്യൂ​സി​ല​ൻ​ഡി​ൽ പ്ര​തി​വ​ർ​ഷം ശ​രാ​ശ​രി 50 കൊ​ല​പാ​ത​ക​ങ്ങ​ൾ മാ​ത്ര​മാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.