എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ന്നു
Tuesday, March 20, 2018 5:40 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. മൂ​ന്നു ല​ക്ഷം രൂ​പ​വ​രെ​യു​ള്ള ക​ട​ങ്ങ​ളാ​ണ് എ​ഴു​തി​ത്ത​ള്ളു​ന്ന​ത്. ഇ​തി​നാ​യി 7.63 കോ​ടി രൂ​പ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല​യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​മ്പ​തി​നാ​യി​രം രൂ​പ വ​രെ​യു​ള​ള ക​ട​ങ്ങ​ള്‍ നേ​ര​ത്തെ എ​ഴു​തി​ത്ത​ള​ളി​യി​ട്ടു​ണ്ട്.

പു​തു​താ​യി എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ പ​ട്ടി​ക​യി​ല്‍ വ​ന്ന​വ​ര​ട​ക്കം അ​ർ​ഹ​രാ​യ എ​ല്ലാ​വ​ര്‍​ക്കും ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ശു​പാ​ര്‍​ശ പ്ര​കാ​ര​മു​ള​ള ധ​ന​സ​ഹാ​യം അ​ടി​യ​ന്ത​ര​മാ​യി കൊ​ടു​ത്തു​തീ​ര്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ഇ​തി​നു​വേ​ണ്ടി 30 കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ ല​ഭ്യ​മാ​ക്കും. പൂ​ർ​ണ​മാ​യി കി​ട​പ്പി​ലാ​യ​വ​ര്‍​ക്കും ബു​ദ്ധി​മാ​ന്ദ്യം സം​ഭ​വി​ച്ച​വ​ര്‍​ക്കും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്കും അ​ഞ്ച് ല​ക്ഷം രൂ​പ വീ​ത​വും മ​റ്റു വൈ​ക​ല്യ​ങ്ങ​ളു​ള​ള​വ​ര്‍​ക്ക് മൂ​ന്നു ല​ക്ഷം രൂ​പ വീ​ത​വും ദു​രി​ത​ബാ​ധി​ത​രാ​യ ക്യാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്ക് മൂ​ന്നു ല​ക്ഷം രൂ​പ​യും സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചു.

ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത ദു​രി​ത​ബാ​ധി​ത​രു​ണ്ടെ​ങ്കി​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. അ​ഞ്ചു​ഘ​ട്ട​ങ്ങ​ളാ​യു​ള​ള പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് ധ​ന​സ​ഹാ​യ​ത്തി​ന് അ​ര്‍​ഹ​രാ​യ​വ​രെ നി​ര്‍​ണ​യി​ക്കു​ന്ന​ത്. മു​ഴു​വ​ന്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രെ​യും ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ത്തി റേ​ഷ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

പ്ലാ​ന്‍റേ​ഷ​ന്‍ കോ​ർ​പ്പ​റേ​ഷ​ന്‍റെ പെ​രി​യ, ചീ​മേ​നി, രാ​ജ​പു​രം തോ​ട്ട​ങ്ങ​ളി​ലും പാ​ല​ക്കാ​ട് തെ​ങ്ക​ര ക​ശു​മാ​വി​ൻ തോ​ട്ട​ത്തി​ലും സൂ​ക്ഷി​ച്ചി​ട്ടു​ള്ള എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ നി​ര്‍​വീ​ര്യ​മാ​ക്കി ന​ശി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ​ണം സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ക്കും. ദു​രി​ത​ബാ​ധി​ത​ര്‍​ക്കു വേ​ണ്ടി പു​ന​ര​ധി​വ​സ വി​ല്ലേ​ജ് സ്ഥാ​പി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ഉ​ട​നെ ഭ​ര​ണാ​നു​മ​തി ന​ല്‍​കും. ക​മ്പ​നി​ക​ളു​ടെ സാ​മൂ​ഹ്യ ഉ​ത്ത​ര​വാ​ദി​ത്ത ഫ​ണ്ട് ഇ​തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​മോ എ​ന്ന് പ​രി​ശോ​ധി​ക്കും. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ സ​ഹാ​യ​പ​ദ്ധ​തി​ക​ളും പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ളും അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് വി​ദ​ഗ്ധ​സ​മി​തി​യെ നി​യോ​ഗി​ക്കാ​നും തീ​രു​മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...