യുഡിഎഫ് സംഘത്തിന്‍റെ കുറിഞ്ഞി ഉദ്യാന സന്ദർശനം മാറ്റിവച്ചു
Sunday, December 17, 2017 2:39 AM IST
തിരുവനന്തപുരം: യുഡിഎഫ് സംഘത്തിന്‍റെ മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാന മേഖലയിലെ സന്ദർശനം മാറ്റിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുന്നതിനാലാണ് ഉദ്യാന സന്ദർശനം മാറ്റിവച്ചതെന്ന് നേതാക്കൾ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ പ്രദേശം സന്ദർശിക്കാനായിരുന്നു തീരുമാനം.

ഇടുക്കി എംപി ജോയ്സ് ജോർജ് ഉൾപ്പെടയുള്ളവർ ഈ മേഖലയിൽ നടത്തിയ വൻകിട കൈയേറ്റങ്ങൾ സംഘം പരിശോധിക്കാനായിരുന്നു തീരുമാനം. നേരത്തെ മന്ത്രിതലസംഘം ഇവിടം സന്ദർശിച്ചിരുന്നെങ്കിലും ജോയ്സ് ജോർജ് എംപി ഉൾപ്പെടെയുള്ളവരുടെ വൻകിട കൈയേറ്റങ്ങൾ കാണാതെ പോവുകയാണ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...