കോ​വി​ഡി​ന്‍റെ പേ​രി​ൽ സ​മ​ര​ങ്ങ​ൾ നി​ർ​ത്തി​ല്ലെ​ന്ന് ബി​ജെ​പി
Tuesday, September 29, 2020 3:22 PM IST
കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം അ​റി​യി​ക്കു​മെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

കാ​ർ​ഷി​ക ബി​ല്ലു​ക​ളു​ടെ പേ​രി​ൽ ക​ർ​ഷ​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ സ​മ​ര​രം​ഗ​ത്തി​റ​ക്കാ​നാ​ണ് സി​പി​എം ശ്ര​മം. സി​പി​എ​മ്മി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പ് ന​യ​മാ​ണ് ഇ​തി​ലൂ​ടെ വെ​ളി​വാ​കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ആ​ൾ​ക്കൂ​ട്ട സ​മ​ര​ങ്ങ​ൾ യു​ഡി​എ​ഫ് ത​ത്കാ​ലം ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പ്ര​ത്യ​ക്ഷ സ​മ​ര​മി​ല്ലെ​ങ്കി​ലും സ​ർ​ക്കാ​രി​നെ​തി​രാ​യ പോ​രാ​ട്ടം തു​ട​രു​മെ​ന്നാ​ണ് യു​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​മ​ര​ങ്ങ​ളി​ൽ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്ന് ബി​ജെ​പി വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.