ദേശീയ ഫെഡറേഷന് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം
Monday, April 21, 2025 2:26 AM IST
കൊച്ചി: ദേശീയ ഫെഡറേഷന് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കമാകും. രാജ്യമൊട്ടാകെയുള്ള 580 താരങ്ങളാണ് ദേശീയ ഫെഡറേഷന് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനായി കൊച്ചിയിലെത്തുന്നത്.
നിശ്ചിത പ്രകടനം നടത്തിയാല്‍ താരങ്ങള്‍ക്ക് അടുത്ത മാസം ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാം. ഇതിനകം യോഗ്യതാ മാര്‍ക്ക് കടന്ന താരങ്ങള്‍ക്ക് ഏഷ്യന്‍ മീറ്റിന് മുമ്പ് പരമാവധി കരുത്ത് തെളിയിക്കാനുള്ള അവസരം കൂടിയാണ് ദേശീയ മീറ്റ്.