ടീം മുഖ്യം: രോഹിത്
Thursday, April 17, 2025 12:40 AM IST
മുംബൈ: ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയയ്ക്ക് എതിരേ നടന്ന ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ സ്വയം മാറിനിന്നതിനെക്കുറിച്ച് വിശദീകരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
ടീമാണ് മുഖ്യമെന്നും ടീമിന്റെ ഗുണത്തിനായാണ് പ്ലേയിംഗ് ഇലവനില്‍നിന്നു പിന്മാറിയതെന്നും രോഹിത് ശര്‍മ പറഞ്ഞു. രോഹിത്തിനു പകരം ജസ്പ്രീത് ബുംറയായിരുന്നു അന്ന് ക്യാപ്റ്റൻ സ്ഥാനത്ത്.