നീരജിനു സ്വര്‍ണത്തുടക്കം
Friday, April 18, 2025 12:50 AM IST
പോച്ചെഫ്സ്ട്രൂം (ദക്ഷിണാഫ്രിക്ക): ഇന്ത്യയുടെ ഇതിഹാസ ജാവലിന്‍ത്രോ താരം നീരജ് ചോപ്ര സ്വര്‍ണത്തിളക്കത്തോടെ 2025 സീസണ് തുടങ്ങി.
പോചെഫ്സ്ട്രൂം ഇന്‍വിറ്റേഷണല്‍ പോരാട്ടത്തില്‍ 84.52 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണത്തില്‍ മുത്തംവച്ചത്.
ദക്ഷിണാഫ്രിക്കയുടെ ഡൗ സ്മിത്ത് (82.44) വെള്ളിയും ഡങ്കന്‍ റോബര്‍ട്ട്സണ്‍ (71.22) വെങ്കലവും സ്വന്തമാക്കി.
നീരജിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം 89.94 മീറ്ററാണ്. മേയ് 16നു നടക്കുന്ന ദോഹ ഡയമണ്ട് ലീഗാണ് അടുത്ത വേദി.