‘ഗോൾഡൻ ജാവലിൻ’ ; ചരിത്രം കുറിച്ച് ഹിമാൻഷു
Sunday, April 20, 2025 12:37 AM IST
ദമാം: ഇന്ത്യൻ ജാവലിൻ ത്രോ താരം ഹിമാൻഷു ജഖാർ അണ്ടർ 18 ഏഷ്യൻ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി ചരിത്രം കുറിച്ചു.
കോണ്ടിനെന്റൽ ചാന്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണമെഡൽ നേട്ടമാണ് 67.57 മീറ്റർ ദൂരം എറിഞ്ഞ് ഹരിയാന സ്വദേശിയായ ഹിമാൻഷു സ്വന്തമാക്കിയത്.
സൗദി അറേബ്യയിലെ ദമാമിൽ നടന്ന ചാന്പ്യൻഷിപ്പിൽ ചൈനയുടെ ലു ഹാവോ (63.45 മീറ്റർ), ഉസ്ബക്കിസ്ഥാന്റെ റുസ്ലാൻ സദുല്ലയേവ് (61.96 മീറ്റർ) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്.
2024 ഡിസംബറിൽ നടന്ന ദേശീയ ജൂണിയർ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ 74.56 മീറ്റർ ദൂരം എറിഞ്ഞതാണ് ഹിമാൻഷുവിന്റെ മികച്ച പ്രകടനം.
ചാന്പ്യൻഷിപ്പിൽ ഇന്ത്യ ആകെ 11 മെഡലുകൾ നേടി. ഏക സ്വർണ മെഡൽ നേട്ടം ഹിമാൻഷുവിന്റേതാണ്. 2023ൽ ഇന്ത്യ 24 മെഡലുകൾ നേടിയിരുന്നു.