റയൽ മാഡ്രിഡിന് ജയം, രണ്ടാം സ്ഥാനത്ത്
Tuesday, April 22, 2025 2:23 AM IST
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയിൽ അത്ലറ്റിക് ക്ലബ്ബിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ ബാഴ്സലോണയ്ക്ക് വെല്ലുവിളിയുമായി രണ്ടാം സ്ഥാനത്ത്.
റയൽ മാഡ്രിഡിന് 69 പോയിന്റും ബാഴ്സലോണയ്ക്ക് 73 പോയിന്റുമാണുള്ളത്.വില്ലാറയല്‍ (2-2) റിയൽ സൊസിയാഡ് മത്സരവും സെവില്ല (1-1) അലാവെസ് മത്സരവും സമനിലയിൽ അവസാനിച്ചു.