വനിതാ ഏകദിന ലോകകപ്പ്: ഇന്ത്യയിലേക്കില്ലെന്ന് പാക്കിസ്ഥാൻ
Monday, April 21, 2025 2:25 AM IST
കറാച്ചി: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന് പാക്കിസ്ഥാന് ക്രിക്കറ്റ് ബോർഡ് (പിസിബി). നേരത്തേ ധാരണയിലെത്തിയ ഹൈബ്രിഡ് മോഡൽ പ്രകാരം നിഷ്പക്ഷവേദിയിലാകും പാക് ടീം കളിക്കുകയെന്ന് പിസിബി ചെയർമാൻ നഖ്വി അറിയിച്ചു. ഐസിസിയും ബിസിസിഐയും നിർദേശിക്കുന്ന വേദി അംഗീകരിക്കുമെന്ന് പിസിബി അറിയിച്ചു.
സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 26 വരെ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്.