സ്പാനിഷ് ലാ ലിഗ; ബാഴ്സയ്ക്ക് ജയം
Sunday, April 20, 2025 12:37 AM IST
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സെൽറ്റ വിഗോയെ മത്സരത്തിന്റെ അവസാന നിമിഷത്തെ ഗോളിൽ വീഴ്ത്തി ബാഴ്സലോണ.
ബാഴ്സയുടെ തകർപ്പൻ മുന്നേറ്റത്തെ ബോർജ ഇഗ്ലെസ്യാസിന്റെ ഹാട്രിക് ഗോൾ നേട്ടത്തിലൂടെ സെൽറ്റ വിഗോ പിടിച്ചുകെട്ടി. എന്നാൽ മത്സരത്തിന്റെ രണ്ടാം ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യം കണ്ട് ബാഴ്സ 4-3ന് ജയം ആഘോഷിച്ചു.
ഫെറാൻ ടോറന്റ് (12*), ഡാനി ഒൽമോ (64*), റാഫിൻഹാ (68*. 90+8*) എന്നിവര്‍ ആണ് ബാഴ്സലോണയ്ക്കായി സ്കോർ ചെയ്തത്. ബോർജ ഇഗ്ലെസ്യാസ് (15*, 52*, 62*) ഹാട്രിക് ഗോളുകൾ ബാഴസയ്ക്ക് മറുപടി നൽകി.