നദാലിനെ ആദരിക്കും
Friday, April 18, 2025 12:50 AM IST
പാരീസ്: 2025 ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ആദ്യദിനം സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലിനെ ആദരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റിക്കാര്‍ഡ് തവണ (14) ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നേടിയ താരമാണ് നദാല്‍.
മുപ്പത്തെട്ടുകാരനായ നദാല്‍ 22 ഗ്രാന്സ്ലാം സിംഗിള്‍സ് ജേതാവുമാണ്. മേയ് 25 മുതലാണ് 2025 ഫ്രഞ്ച് ഓപ്പണ്‍ ആരംഭിക്കുക.