സെലിബ്രിറ്റി ക്രിക്കറ്റ്: രണ്ടാം റൗണ്ടിന് ഇന്നു തുടക്കം
Monday, April 21, 2025 2:25 AM IST
കൊച്ചി: സിനിമ, ടെലിവിഷന്‍ മേഖലയിലെ കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രറ്റേണിറ്റി (സിസിഎഫ്) കളമശേരി സെന്റ് പോള്‍സ് കോളജ് ഗ്രൗണ്ടില്‍ നടത്തുന്ന ബ്രാഞ്ച് എക്സ് സിസിഎഫ് പ്രീമിയര്‍ ലീഗ് ആദ്യ റൗണ്ടില്‍ ഇന്നലെ ഹിപ്പോ ഹിറ്റേഴ്സ്, റിനോ റേഞ്ചേഴ്സ്, സീബ്ര സീല്‍സ് ടീമുകള്‍ക്ക് വിജയം.
ആദ്യ മത്സരത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന് സെലിബ്രിറ്റി ഓണറായുള്ള ചീറ്റ ചേഴ്സേസിനെ സുരാജ് വെഞ്ഞാറമൂട് സെലിബ്രിറ്റി ഓണറായുള്ള സീബ്ര സീല്‍സ് തോല്‍പ്പിച്ചു. രണ്ടാം മത്സരത്തില്‍ അഖില്‍ മാരാര്‍ സെലിബ്രിറ്റി ഓണറായുള്ള ഫീനിക്സ് പാന്തേഴ്സിനെ ആന്റണി പെപ്പെ സെലിബ്രിറ്റി ഓണറായുള്ള റിനോ റേഞ്ചേഴ്സ് പരാജയപ്പെടുത്തി.
മൂന്നാം മത്സരത്തില്‍ സണ്ണി വെയ്ന്‍ സെലിബ്രിറ്റി ഓണറായുള്ള ലയണ്‍ ലെജന്റ്സിനെ ലൂക്ക്മാന് സെലിബ്രിറ്റി ഓണറായുള്ള ഹിപ്പോ ഹിറ്റേഴ്സ് നിലംപരിശാക്കി.ഇന്നും നാളെയുമായി രണ്ടാം റൗണ്ട് മത്സരങ്ങള്‍ നടക്കും. 25നാണ് ഫൈനല്‍.