കൊ​​​ച്ചി: അ​​​ട്ടി​​​മ​​​റി​​​ക​​​ളും മീ​​​റ്റ് റി​​ക്കാ​​​ര്‍​ഡു​​​ക​​​ളും ഉ​​​ള്‍​പ്പെ​​​ടെ എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് സി​​​ന്ത​​​റ്റി​​​ക് ട്രാ​​​ക്കി​​​ല്‍ ആ​​​രം​​​ഭി​​​ച്ച ദേ​​​ശീ​​​യ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ സീ​​​നി​​​യ​​​ര്‍ അ​​​ത്‌​​​ല​​​റ്റി​​​ക് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ന്‍റെ ആ​​​ദ്യ​​​ദി​​​നം സം​​​ഭ​​​വബ​​​ഹു​​​ലം. പു​​​രു​​​ഷ വി​​​ഭാ​​​ഗം 1500 മീ​​​റ്റ​​​റി​​​ലും നൂ​​​റ് മീ​​​റ്റ​​​റി​​​ലു​​​മാ​​​ണ് പു​​​തി​​​യ മീ​​​റ്റ് റി​​ക്കാ​​ർ​​​ഡ് പി​​​റ​​​ന്ന​​​ത്.

100 മീ​​​റ്റ​​​ര്‍ സെ​​​മി​​​യി​​​ല്‍ മീ​​​റ്റ് റി​​​ക്കാ​​ർ​​​ഡു​​​മാ​​​യി (10.25) ഫൈ​​​ന​​​ലി​​​ലേ​​​ക്ക് കു​​​തി​​​ച്ച ക​​​ര്‍​ണാ​​​ട​​​ക​​​യു​​​ടെ മ​​​ണി​​​ക​​​ണ്ഠ ഹൊ​​​ബ്ലി​​​ദാ​​​റി​​​നെ, ഇ​​​തേ ഹീ​​​റ്റ്‌​​​സി​​​ല്‍ മൂ​​​ന്നാ​​​മ​​​നാ​​​യ മ​​​ഹാ​​​രാ​​​ഷ്ട്ര​​​യു​​​ടെ പ്ര​​​ണ​​​വ് പ്ര​​​മോ​​​ദ് ഗൗ​​​ര​​​വ് ഫൈ​​​ന​​​ലി​​​ല്‍ അ​​​ട്ടി​​​മ​​​റി​​​ച്ച് സ്വ​​​ര്‍​ണം നേ​​​ടി. മ​​​ണി​​​ക​​​ണ്ഠ ഏ​​​ഷ്യ​​​ന്‍ മീ​​​റ്റി​​​ന് യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​പ്പോ​​​ള്‍, പ്ര​​​ണ​​​വി​​​ന് യോ​​​ഗ്യ​​​താ സ​​​മ​​​യം മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​യി​​​ല്ല.

വ​നി​താ വി​ഭാ​ഗം 100 മീ​റ്റ​റി​ല്‍ തെ​ലു​ങ്കാ​ന​യു​ടെ നി​ത്യ ഗാ​ന്ധേ സ്വ​ര്‍​ണം നേ​ടി.

400 മീ​​​റ്റ​​​റി​​​ല്‍ മ​​​ല​​​യാ​​​ളി താ​​​ര​​​ങ്ങ​​​ളാ​​​യ റി​​​ന്‍​സി ജോ​​​സ​​​ഫ്, ടി.​​​എ​​​സ്. മ​​​നു, അ​​​മോ​​​ജ് ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​ര്‍ ഫൈ​​​ന​​​ലി​​​ന് യോ​​​ഗ്യ​​​ത നേ​​​ടി. ഇ​​​ന്നാ​​​ണ് ഫൈ​​​ന​​​ല്‍. 1500 മീ​​റ്റ​​ർ വ​​​നി​​​താ​​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ആ​​​ദ്യ ര​​​ണ്ട് സ്ഥാ​​​ന​​​ക്കാ​​​രും പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഒ​​​രാ​​​ളും ഏ​​​ഷ്യ​​​ന്‍ മാ​​​ര്‍​ക്ക് പി​​​ന്നി​​​ട്ടു.

വ​​​നി​​​ത​​​ക​​​ളു​​​ടെ 1500ല്‍ ​​​ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ന്‍റെ ലി​​​ല്ലി ദാ​​​സും (4:10.88) ഹ​​​രി​​​യാ​​​ന​​​യു​​​ടെ പൂ​​​ജ​​​യു​​​മാ​​​ണ് (4:12.56) യ​​​ഥാ​​​ക്ര​​​മം സ്വ​​​ര്‍​ണ​​​വും വെ​​​ള്ളി​​​യും നേ​​​ടി​​​യ​​​ത്. പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഹ​​​രി​​​യാ​​​ന താ​​​രം യൂ​​​നൂ​​​ഷ് ഷാ ​​​സ്വ​​​ര്‍​ണം നേ​​​ടി (4:10.88). ഇ​​​ന്ന​​​ലെ ആ​​​കെ അ​​​ഞ്ചി​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 17 താ​​​ര​​​ങ്ങ​​​ളാ​​​ണ് ഏ​​​ഷ്യ​​​ന്‍ അ​​​ത്‌​​​ല​​​റ്റി​​​ക് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​നു​​​ള്ള യോ​​​ഗ്യ​​​താ മാ​​​ര്‍​ക്ക് മ​​​റി​​​ക​​​ട​​​ന്ന​​​ത്. ഇ​​​ന്ന് പ​​​ത്തി​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് ഫൈ​​​ന​​​ല്‍. ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പ് വ്യാ​​​ഴാ​​​ഴ്ച സ​​​മാ​​​പി​​​ക്കും.


മീ​​​റ്റ് റി​​​ക്കാ​​​ര്‍​ഡോ​​ടെ സാ​​വ​​ൻ

ആ​​​ര്‍​മി​​​യു​​​ടെ സാ​​​വ​​​ന്‍ ബ​​​ര്‍​വാ​​​ള്‍ 28:57.13 സെ​​​ക്ക​​​ന്‍​ഡി​​​ല്‍ 1500 മീ​​​റ്റ​​​റി​​​ല്‍ ഫി​​​നി​​​ഷ് ചെ​​​യ്താ​​ണ് മീ​​​റ്റ് റി​​​ക്കാ​​ർ​​​ഡും ഏ​​​ഷ്യ​​​ന്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​നു​​​ള്ള ടി​​​ക്ക​​​റ്റും സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. 18 വ​​​ര്‍​ഷം മു​​​മ്പ് കോ​​​ല്‍​ക്ക​​​ത്ത​​​യി​​​ല്‍ സു​​​രേ​​​ന്ദ്ര സിം​​ഗ് സ്ഥാ​​​പി​​​ച്ച 28:57.90 സ​​​മ​​​യ​​​മാ​​​ണ് മൈ​​​ക്രോ സെ​​​ക്ക​​​ന്‍​ഡ് വ്യ​​​ത്യാ​​​സ​​​ത്തി​​​ല്‍ സാ​​​വ​​​ന്‍ ബ​​​ര്‍​വാ​​​ള്‍ മ​​​റി​​​ക​​​ട​​​ന്ന​​​ത്.

ജാ​​​വ​​​ലി​​​ന് ഏ​​​ഴു പേ​​​ര്‍

ജാ​​​വ​​​ലി​​​ന്‍ ത്രോ​​​യി​​​ല്‍ ആ​​​ദ്യ ഏ​​​ഴു പേ​​​രാ​​​ണ് ഏ​​​ഷ്യ​​​ന്‍ യോ​​​ഗ്യ​​​താ മാ​​​ര്‍​ക്കാ​​​യ 75.36 മീ​​​റ്റ​​​ര്‍ മ​​​റി​​​ക​​​ട​​​ന്ന​​​ത്. ഉ​​​ത്ത​​​ര്‍​പ്ര​​​ദേ​​​ശി​​​ന്‍റെ സ​​​ച്ചി​​​ന്‍ യാ​​​ദ​​​വ് സ്വ​​​ര്‍​ണം നേ​​​ടി. അ​​​ഞ്ചാം ശ്ര​​​മ​​​ത്തി​​​ലാ​​​ണ് താ​​​രം സ്വ​​​ര്‍​ണം (83.86) സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. റെ​​​യി​​​ല്‍​വേ​​​യു​​​ടെ യ​​​ശ്‌​​​വീ​​​ര്‍ സിം​​ഗ് (80.85) വെ​​​ള്ളി​​​യും റി​​​ല​​​യ​​​ന്‍​സി​​​ന്‍റെ സാ​​​ഹി​​​ല്‍ സി​​​ല്‍​വാ​​​ള്‍ (77.84) വെ​​​ങ്ക​​​ല​​​വും നേ​​​ടി.