ഡയമണ്ട് ഹാർബർ എഫ്സി ഐ ലീഗിലേക്ക്
Sunday, April 20, 2025 12:37 AM IST
ഐസ്വാൾ: ഐ ലീഗ് പോരാട്ടത്തിൽ സ്ഥാനം ഉറപ്പിച്ച് ഡയമണ്ട് ഹാർബർ എഫ്സി. ഐസ്വാൾ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ ചൻമാരി എഫ്സിയെ പരാജയപ്പെടുത്തി ഐ ലീഗ് 2 കിരീടം ഉറപ്പിച്ചതോടെയാണ് ഡയമണ്ട് ഹാർബറിന് ഐ ലീഗിൽ മാറ്റുരയ്ക്കാൻ അവസരമൊരുങ്ങിയത്.