ട്രിപ്പിളിൽ കാര്‍ത്തിക്കിനു സ്വര്‍ണം
Thursday, April 17, 2025 12:40 AM IST
ചെന്നൈ: ഇന്ത്യന്‍ ഓപ്പണ്‍ അത്ലറ്റിക്സില് കേരളത്തിന്റെ യു. കാര്‍ത്തികിനു സ്വര്‍ണം. പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപിലാണ് കാര്‍ത്തിക് സ്വര്‍ണനേട്ടത്തില്‍ എത്തിയത്.
15.97 മീറ്റര്‍ രണ്ടാം ശ്രമത്തില്‍ ക്ലിയര്‍ ചെയ്താണ് സ്വര്‍ണ നേട്ടം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സമാപിച്ച മീറ്റില്‍ കേരളത്തിന്റെ ഏക സ്വര്‍ണമാണിത്.
തമിഴ്നാടിന്റെ ഗെയ്ലി വെനിസ്റ്റര് (15.64) വെള്ളിയും നേവിയുടെ വിമല്‍ മുകേഷ് (15.60) വെങ്കലവും സ്വന്തമാക്കി. കേരളത്തിന്റെ ബോബി സാബു (15.57) നാലാം സ്ഥാനത്തു ഫിനിഷ് ചെയ്തു. വനിതാ ലോംഗ് ജംപില്‍ ഉത്തര്‍പ്രദേശിന്റെ ഷൈലി സിംഗ് 6.45 മീറ്ററുമായി സ്വര്‍ണത്തിലെത്തി.