ആഴ്സണലിന് ജയം
Monday, April 21, 2025 2:25 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് തകർപ്പൻ ജയം. ലീൻഡ്രോ ട്രൊസാർഡിന്റെ ഇരട്ട ഗോളുകളുടെയും ഗബ്രീൽ മാർട്ടിനെല്ലി, എതാൻ നവാനേരി എന്നിവരുടെ ഗോളുകളുടെയും മികവിൽ ഐപ്സ്വിച്ചിനെ 4-0ന് പരാജയപ്പെടുത്തി.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് വോൾവ്സ് പരാജയപ്പെടുത്തി. ഫുൾഹാമിനെ ഒന്നിനെതിരേ രണ്ട് ഗോളിന് ചെൽസിയും പരാജയപ്പെടുത്തി.