സ്ക്വാഷ് ലോക ചാന്പ്യൻഷിപ്പ്: അനഹത് സിംഗ്, വീർ ചോട്രാനി യോഗ്യത നേടി
Monday, April 21, 2025 2:26 AM IST
ക്വാലാലംപുർ: ഇന്ത്യയുടെ അനഹത് സിംഗ്, വീർ ചോട്രാനി എന്നിവർ സ്ക്വാഷ് ലോക ചാന്പ്യൻഷിപ്പ് യോഗ്യത നേടി. ഏഷ്യ ക്വാളിഫയർ ഫൈനലിൽ ജയിച്ചാണ് ഇരുവരും സ്ഥാനമുറപ്പിച്ചത്.
പുരുഷ സിംഗിൾസിൽ രമിത് ടണ്ടൻ, അഭയ് സിംഗ്, വേലവൻ സെന്തിൽകുമാർ എന്നിവർക്കൊപ്പം ചോട്രാണിയും ഇടംപിടിച്ചപ്പോൾ, ലോക ചാന്പ്യൻഷിപ്പിൽ മത്സരിക്കുന്ന ഏക ഇന്ത്യൻ വനിതാ സിംഗിൾസ് താരമാണ് 17കാരി അനഹത്. മേയ് ഒന്പതു മുതൽ 17 വരെ ചിക്കാഗോയിലാണ് ചാന്പ്യൻഷിപ്പ് നടക്കുന്നത്. അനഹത് ഹോങ്കോങ്ങിന്റെ ഏഴാം സീഡ് ടോബി സെയെ 3-1 (11-4, 9-11, 11-2, 11-8) എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് തന്റെ ആദ്യ ലോക ചാന്പ്യൻഷിപ്പ് പ്രവേശനം ഉറപ്പാക്കിയത്.