ഐഎസ്എസ്എഫ് ലോകകപ്പ് : അർജുന് വെള്ളി, ആര്യ അഞ്ചാം സ്ഥാനത്ത്
Monday, April 21, 2025 2:26 AM IST
ലിമ: ലിമയിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിന്റെ ആദ്യ ഫൈനലിൽ പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ പാരീസ് ഒളിന്പ്യൻ അർജുൻ ബാബുത വെള്ളി മെഡൽ നേടി. വനിതാ വിഭാഗത്തിൽ ആര്യ ബോർസ് അഞ്ചാം സ്ഥാനം നേടി.
കഴിഞ്ഞ വർഷം പാരീസ് ഗെയിംസിൽ നാലാം സ്ഥാനത്ത് ഫിനീഷ് ചെയ്ത ബാബുത (252.3), നിലവിലെ ഒളിന്പിക് ചാന്പ്യൻ ചൈനയുടെ ഷെങ് ലിഹാവോയോട് (252.4) വെറും 0.1 പോയിന്റിനാണ് ആവേശകരമായ ഫൈനലിൽ പരാജയപ്പെട്ടത്.
ഐഎസ്എസ്എഫ് വേൾഡ് കപ്പ് സർക്യൂട്ടിന്റെ രണ്ടാം പാദത്തിൽ നടന്ന 10 മീറ്റർ എയർ റൈഫിൾ വനിതാ ഇനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ആര്യ 633.9 പോയിന്റ് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കല മെഡലുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. മൂന്ന് സ്വർണവും മൂന്ന് വെള്ളിയും നാല് വെങ്കലവും നേടി ചൈന പട്ടികയിൽ ഒന്നാം സ്ഥാനത്തും ഇന്ത്യയേക്കാൾ ഒരു സ്വർണം കൂടുതലുള്ള യുഎസ്എ രണ്ടാം സ്ഥാനത്തുമാണ്.