എറണാകുളം ഫൈനലിൽ
Monday, February 17, 2025 1:26 AM IST
തിരുവനന്തപുരം: 29 മത് സംസ്ഥാന സബ്ജൂണിയർ സോഫ്റ്റ് ബോൾ ചാന്പ്യൻഷിപ്പിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ഫൈനലിൽ പ്രവേശിച്ചു.
സെമിയിൽ ആലപ്പുഴയെ 9-6 ന് തോൽപ്പിച്ചാണ് എറണാകുളം ഫൈനലിൽ ഇടംപിടിച്ചത്. രണ്ടാം സെമി ഫൈനലിൽ തൃശൂർ പാലക്കാടിനെ നേരിടും.