റോയൽ ജയം
Tuesday, February 18, 2025 1:29 AM IST
വഡോദര: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ നിലവിലെ ചാന്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനു രണ്ടാം ജയം.
ഡൽഹി ക്യാപ്പിറ്റൽസിനെ എട്ടു വിക്കറ്റിന് റോയൽ ചലഞ്ചേഴ്സ് കീഴടക്കി. സ്കോർ: ഡൽഹി 19.3 ഓവറിൽ 141. ബംഗളൂരു 16.2 ഓവറിൽ 146/2. ബംഗളൂരു ക്യാപ്റ്റൻ സ്മൃതി മന്ദാന (47 പന്തിൽ 81) അർധസെഞ്ചുറി നേടി. ജെമിമ റോഡ്രിഗസായിരുന്നു (34) ഡൽഹിയുടെ ടോപ് സ്കോറർ.