മും​ബൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് (ഐ​പി​എ​ല്‍) ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 2025 എ​ഡി​ഷ​ന്‍ മ​ത്സ​ര​ക്ര​മം ബി​സി​സി​ഐ ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ചു.

നേ​ര​ത്തേ അ​റി​യി​ച്ച​തു​പോ​ലെ മാ​ര്‍​ച്ച് 22 മു​ത​ലാ​ണ് 2025 എ​ഡി​ഷ​ന്‍ ഐ​പി​എ​ല്‍ പോ​രാ​ട്ടം. മാ​ര്‍​ച്ച് 22നു ​കോ​ല്‍​ക്ക​ത്ത​യി​ലെ ഈ​ഡ​ന്‍ ഗാ​ര്‍​ഡ​ന്‍​സി​ല്‍ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ് വി​രാ​ട് കോ​ഹ്‌​ലി​യു​ടെ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വു​മാ​യി ഏ​റ്റു​മു​ട്ടും.

നോ​ക്കൗ​ട്ട് മേ​യ് 20 മു​ത​ല്‍

ഐ​പി​എ​ല്‍ നോ​ക്കൗ​ട്ട് മ​ത്സ​ര​ങ്ങ​ള്‍ മേ​യ് 20 മു​ത​ല്‍ ആ​രം​ഭി​ക്കും. ക്വാ​ളി​ഫ​യ​ര്‍ ഒ​ന്ന് മ​ത്സ​രം മേ​യ് 20നു ​ഹൈ​ദ​രാ​ബാ​ദി​ല്‍ അ​ര​ങ്ങേ​റും. മേ​യ് 21നു ​ന​ട​ക്കു​ന്ന എ​ലി​മി​നേ​റ്റ​ര്‍ പോ​രാ​ട്ട​ത്തി​നും ഹൈ​ദ​രാ​ബാ​ദ് വേ​ദി​യാ​കും. ക്വാ​ളി​ഫ​യ​ര്‍ ര​ണ്ട്, ഫൈ​ന​ല്‍ പോ​രാ​ട്ട​ങ്ങ​ള്‍ കോ​ല്‍​ക്ക​ത്ത​യി​ലാ​ണ്. മേ​യ് 23നാ​ണ് ക്വാ​ളി​ഫ​യ​ര്‍ ര​ണ്ട് പോ​രാ​ട്ടം. ഫൈ​ന​ല്‍ മേ​യ് 25ന് ​അ​ര​ങ്ങേ​റും.

ചെ​ന്നൈ x മും​ബൈ


മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ര്‍ സ​ഞ്ജു സാം​സ​ണ്‍ ന​യി​ക്കു​ന്ന രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന്‍റെ ആ​ദ്യ മ​ത്സ​രം മാ​ര്‍​ച്ച് 23നു ​സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ ഹൈ​ദ​രാ​ബാ​ദി​ല്‍ ന​ട​ക്കും. രാ​ഹു​ല്‍ ദ്രാ​വി​ഡ് മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ല്‍ എ​ത്തു​ന്ന ആ​ദ്യ ഐ​പി​എ​ല്‍ എ​ഡി​ഷ​നാ​ണി​ത്.

അ​തേ​സ​മ​യം, പാ​ര​മ്പ​ര്യ​ശ​ക്തി​ക​ളാ​യ മും​ബൈ ഇ​ന്ത്യ​ന്‍​സി​ന്‍റെ ആ​ദ്യ മ​ത്സ​രം മ​റ്റൊ​രു ക​രു​ത്ത​രാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ് ആ​ണ്.

രോ​ഹി​ത് ശ​ര്‍​മ​യും എം.​എ​സ്. ധോ​ണി​യും ന​ട്ടെ​ല്ലാ​യു​ള്ള ര​ണ്ടു ടീ​മു​ക​ളാ​ണ് മും​ബൈ​യും ചെ​ന്നൈ​യും. മാ​ര്‍​ച്ച് 23നു ​ചെ​ന്നൈ​യി​ലാ​ണ് ഈ ​സൂ​പ്പ​ര്‍ ഡ്യൂ​പ്പ​ര്‍ പോ​രാ​ട്ടം.

മ​ത്സ​ര​ങ്ങ​ള്‍ 3.30, 7.30

ഐ​പി​എ​ല്‍ 2025 സീ​സ​ണ്‍ മ​ത്സ​ര​ങ്ങ​ള്‍ ര​ണ്ടു സ​മ​യ​ങ്ങ​ളി​ലാ​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.
രാ​ത്രി 7.30നാ​ണ് മ​ഹാ​ഭൂ​രി​പ​ക്ഷം മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റു​ക. ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ആ​ദ്യ പോ​രാ​ട്ടം ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​ന​ട​ക്കും.