മെറിനോ ജയം
Sunday, February 16, 2025 12:18 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ സ്പാനിഷ് താരം മൈക്കല്‍ മെറിനോയുടെ അവസാന നിമിഷ ഇരട്ടഗോള്‍ ബലത്തില്‍ ആഴ്സണല്‍ 2-0നു ലെസ്റ്റര്‍ സിറ്റിയെ കീഴടക്കി. 81, 87 മിനിറ്റുകളിലായിരുന്നു മെറിനോ വല കുലുക്കിയത്. 25 മത്സരങ്ങളില്‍നിന്ന് 53 പോയിന്റുമായി ആഴ്സണല്‍ രണ്ടാം സ്ഥാനത്തു തുടരുന്നു.
നാണംകെട്ട് ചെല്‍സി
ഒരാഴ്ചയ്ക്കിടെ ബ്രൈറ്റനു മുന്നില്‍ രണ്ടാം തോല്‍വി വഴങ്ങി ചെല്‍സി നാണംകെട്ടു. കഴിഞ്ഞയാഴ്ച എഫ്എ കപ്പ് നാലാം റൗണ്ടില്‍ ബ്രൈറ്റനോട് എവേ പോരാട്ടത്തില്‍ തോറ്റ് ചെല്‍സി പുറത്തായിരുന്നു. അതിനു പിന്നാലെ പ്രീമിയര്‍ ലീഗില്‍ എതിരില്ലാത്ത മൂന്നു ഗോളിന്റെ തോല്‍വിയും ചെല്‍സി വഴങ്ങി.