ഈസ്റ്റ് ബംഗാള്‍ മിന്നിച്ചു
Monday, February 17, 2025 1:26 AM IST
കോല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോളില്‍ ബംഗാള്‍ ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ഈസ്റ്റ് ബംഗാളിനു ജയം.
3-1നു മുഹമ്മദന്‍ എസ് സിയെയാണ് ഈസ്റ്റ് ബംഗാള്‍ കീഴടക്കിയത്. നവോറം മഹേഷ് സിംഗ് (27'), സാവൂള്‍ ക്രെസ്പോ (65'), ഡേവിഡ് ലാല്ഹ്ലസംഗ (89') എന്നിവര്‍ ഈസ്റ്റ് ബംഗാളിനായി വലകുലുക്കി.
ലീഗില്‍ 20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഈസ്റ്റ് ബംഗാളിന് 21 പോയിന്റായി. 11-ാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാള്‍. 20 മത്സരങ്ങളില്‍നിന്ന് 11 പോയിന്റുമായി മുഹമ്മദന്‍ 13-ാം സ്ഥാനത്താണ്.