ഇന്ത്യക്കു കിരീടം
Thursday, November 21, 2024 1:14 AM IST
രാജ്ഗിർ (ബിഹാർ): വനിതാ ഏഷ്യൻ ചാന്പ്യൻസ് ട്രോഫി ഹോക്കി കിരീടം നിലനിർത്തി ഇന്ത്യ. വാശിയേറിയ ഫൈനലിൽ ചൈനയെയാണ് ഇന്ത്യൻ വനിതകൾ കീഴടക്കിയത്. 31-ാം മിനിറ്റിൽ ദീപിക ഷെഹ്റാവത്ത് നേടിയ ഗോളിൽ 1-0നായിരുന്നു ഇന്ത്യയുടെ ജയം.
ഏഷ്യൻ ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ വനിതകൾ കിരീടം സ്വന്തമാക്കുന്നത് ഇതു മൂന്നാം തവണയാണ്. 2016, 2023 എഡിഷനുകളിലും ഇന്ത്യയായിരുന്നു ചാന്പ്യൻഷിപ്പ് സ്വന്തമാക്കിയത്.