ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ലെ ശൈ​​ത്യം നി​​റ​​ഞ്ഞ ഇരവുപ​​ക​​ലു​​ക​​ൾ​​ക്ക് ഇ​​നി 18നാ​​ൾ ചൂ​​ടേ​​റും. 38-ാമ​​ത് ദേ​​ശീ​​യ ഗെ​​യിം​​സ് ഡെ​​റാ​​ഡൂ​​ണി​​ലെ രാ​​ജീ​​വ് ഗാ​​ന്ധി ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ വൈ​​കു​​ന്നേ​​രം നാ​​ലി​​നു പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഉ​​ത്ത​​രാ​​ഖ​​ണ്ഡ് മു​​ഖ്യ​​മ​​ന്ത്രി പു​​ഷ്ക​​ർ സിം​​ഗ് ധാ​​മി, ഇ​​ന്ത്യ​​ൻ ഒ​​ളി​​ന്പി​​ക് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് പി.​​ടി. ഉ​​ഷ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും.

ബാ​​സ്ക​​റ്റ്ബോ​​ൾ താ​​രം പി.​​എ​​സ്. ജീ​​ന ഉ​​ദ്ഘാ​​ട​​നച്ച​​ട​​ങ്ങി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ പ​​താ​​ക​​യേ​​ന്തും. പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ വു​​ഷു താ​​രം മു​​ഹ​​മ്മ​​ദ് ജാ​​സി​​റാ​​ണ് പ​​താ​​ക​​യേ​​ന്തു​​ക. കേ​​ര​​ള​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് 20 താ​​ര​​ങ്ങ​​ൾ മാ​​ർ​​ച്ച് പാ​​സ്റ്റി​​ൽ പ​​ങ്കെ​​ടു​​ക്കും. ഡെ​​റാ​​ഡൂ​​ണി​​ലെ​​ത്തി​​യ ബാ​​സ്ക​​റ്റ്ബോ​​ൾ, റ​​ഗ്ബി, ഭാ​​രോ​​ദ്വ​​ഹ​​നം, ബാ​​ഡ്മി​​ന്‍റ​​ണ്‍, വു​​ഷു, ഷൂ​​ട്ടിം​​ഗ് താ​​ര​​ങ്ങ​​ളാ​​കും മാ​​ർ​​ച്ച് പാ​​സ്റ്റി​​ൽ പ​​ങ്കെ​​ടു​​ക്കു​​ക. കൂ​​ടാ​​തെ ചീ​​ഫ് ഡി ​​മി​​ഷ​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ സേ​​വ്യ​​ർ, ഡെ​​പ്യൂ​​ട്ടി ചീ​​ഫ് ഡി ​​മി​​ഷ​​ൻ വി​​ജു വ​​ർ​​മ തു​​ട​​ങ്ങി​​യ​​വ​​രും അ​​ണി​​നി​​ര​​ക്കും.

14 വേ​​ദി​​ക​​ളി​​ലാ​​യി 37 ഇ​​ന​​ങ്ങ​​ളി​​ലാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ. പ​​തി​​നാ​​യി​​ര​​ത്തോ​​ളം കാ​​യി​​ക താ​​ര​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ക്കും. 29 ഇ​​ന​​ങ്ങ​​ളി​​ലാ​​ണ് കേ​​ര​​ളം മ​​ത്സ​​രി​​ക്കു​​ന്ന​​ത്.

സ​​ർവം പ​​രി​​സ്ഥി​​തി സൗ​​ഹൃദം

പ​​രി​​സ്ഥി​​തി സൗ​​ഹൃദ​​മാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ ദേ​​ശീ​​യ ഗെ​​യിം​​സ്. ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി വി​​ജ​​യി​​ക​​ൾ ക​​ഴു​​ത്തി​​ല​​ണി​​യു​​ക ഇ​​ല​​ക്‌ട്രോ​​ണി​​ക് വേ​​സ്റ്റി​​ൽ നി​​ന്ന് നി​​ർ​​മി​​ച്ച മെ​​ഡ​​ലു​​ക​​ൾ. 2020ലെ ​​ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ വി​​ജ​​യി​​ക​​ൾ​​ക്കു സ​​മ്മാ​​നി​​ച്ച​​ത് ഇ​​ത്ത​​രം മെ​​ഡ​​ലു​​ക​​ളാ​​യി​​രു​​ന്നു. കാ​​യി​​ക താ​​ര​​ങ്ങ​​ളു​​ടെ​​യും ഒ​​ഫീ​​ഷ​​ലു​​ക​​ളു​​ടെ​​യും ജ​​ഴ്സി​​യു​​ൾ​​പ്പെ​​ടെ നി​​ർ​​മി​​ക്കു​​ന്ന​​ത് റീ​​സൈ​​ക്കി​​ൾ ചെ​​യ്ത പ്ലാ​​സ്റ്റി​​ക്കി​​ൽ നി​​ന്നാ​​ണ്. താ​​ര​​ങ്ങ​​ളെ താ​​മ​​സ സ്ഥ​​ല​​ങ്ങ​​ളി​​ലും വേ​​ദി​​ക​​ളി​​ലു​​മെ​​ത്തി​​ക്കാ​​ൻ ഇ-​​ബ​​സു​​ക​​ളാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ക.


ത​​ണു​​പ്പ് വി​​ല്ല​​നാ​​കും
ദേ​​ശീ​​യ ഗെ​​യിം​​സ് ആ​​രം​​ഭി​​ക്കു​​ന്പോ​​ഴേ​​ക്കും ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ലെ കു​​റ​​ഞ്ഞ താ​​പ​​നി​​ല 12 ഡി​​ഗ്രി സെ​​ൽ​​ഷ​​സാ​​ണ്. ത​​ണു​​പ്പു ത​​ന്നെ​​യാ​​കും കാ​​യി​​കതാ​​ര​​ങ്ങ​​ൾ നേ​​രി​​ടു​​ന്ന പ്ര​​ധാ​​ന വെ​​ല്ലു​​വി​​ളി. താ​​ര​​ങ്ങ​​ൾ താ​​മ​​സി​​ക്കു​​ന്ന മു​​റി​​യി​​ലെ ഹീ​​റ്റ​​റു​​ക​​ളി​​ലും വെ​​ള്ളം ചൂ​​ടാ​​ക്കാ​​നും മ​​റ്റു​​മാ​​യി സൗ​​രോ​​ർ​​ജ​​മാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ക.

കേരള പ്ര​​തീ​​ക്ഷ അ​​ത്‌​ല​​റ്റി​​ക്സി​​ൽ

ക​​ള​​രി​​പ്പ​​യ​​റ്റ് സാ​​ധ്യ​​ത മ​​ങ്ങി​​യ​​തോ​​ടെ കേ​​ര​​ള​​ത്തി​​ന്‍റെ പ്ര​​തീ​​ക്ഷ അ​​ത്‌​ല​​റ്റി​​ക്സി​​ലാ​​ണ്. ഇ​​ത്ത​​വ​​ണ പ​​കു​​തി​​യോ​​ളം ഇ​​ന​​ങ്ങ​​ളി​​ൽ കേ​​ര​​ള​​ത്തി​​നു പ​​ങ്കാ​​ളി​​ത്ത​​മു​​ണ്ടാ​​കി​​ല്ല. 40 വ്യ​​ക്തി​​ഗ​​ത ഇ​​ന​​ങ്ങ​​ളി​​ൽ 19 എ​​ണ്ണ​​ത്തി​​ൽ യോ​​ഗ്യ​​ത നേ​​ടാ​​നാ​​യി​​ല്ലെ​​ന്ന​​താ​​ണ് കേ​​ര​​ള​​ത്തി​​ന് തി​​രി​​ച്ച​​ടി​​യാ​​യ​​ത്. അ​​തേ​​സ​​മ​​യം, അ​​ഞ്ച് റി​​ലേ ഇ​​ന​​ങ്ങ​​ളി​​ൽ കേ​​ര​​ളം യോ​​ഗ്യ​​ത നേ​​ടി​​യി​​ട്ടു​​ണ്ട്. രാ​​ജ്യാ​​ന്ത​​ര താ​​ര​​ങ്ങ​​ളി​​ൽ പ​​ല​​രും പ​​ങ്കെ​​ടു​​ക്കാ​​ത്ത​​തും കേ​​ര​​ള​​ മെ​​ഡ​​ൽ സാ​​ധ്യ​​ത​​ക​​ളെ ബാ​​ധി​​ക്കും. ഡെ​​റാ​​ഡൂ​​ണി​​ലെ മ​​ഹാ​​റാ​​ണാ പ്ര​​താ​​പ് സ്പോ​​ർ​​ട്സ് കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ൽ ഫെ​​ബ്രു​​വ​​രി എ​ട്ട് മു​​ത​​ൽ 12വ​​രെ​​യാ​​ണ് അ​​ത്‌​ല​​റ്റി​​ക്സ് മത്സരങ്ങൾ.

ബീ​​ച്ച് ഹാ​​ൻ​​ഡ്ബോ​​ളി​​ൽ ജ​​യം

ദേ​​ശീ​​യ ഗെ​​യിം​​സി​​ൽ വ​​നി​​താ ബീ​​ച്ച് ഹാ​​ൻ​​ഡ്ബോ​​ളി​​ൽ കേ​​ര​​ള​​ത്തി​​നു ജ​​യ​​ത്തു​​ട​​ക്കും. ക​​ഴി​​ഞ്ഞ ത​​വ​​ണ​​ത്തെ വെ​​ള്ളി മെ​​ഡ​​ൽ ജേ​​താ​​ക്ക​​ളാ​​യ കേ​​ര​​ളം 2-0നു ​​ഗോ​​വ​​യെ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ആ​​ദ്യ സെ​​റ്റി​​ൽ 17-05 എ​​ന്ന് സ്കോ​​റി​​നും ര​​ണ്ടാം സെ​​റ്റി​​ൽ 17-0 എ​​ന്ന സ്കോ​​റി​​നു​​മാ​​ണ് കേ​​ര​​ളം ഗോ​​വ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ളം നാ​​ളെ ഛത്തീ​​സ്ഗഡി​​നെ നേ​​രി​​ടും.

ട്രാ​​യാ​​ത്‌​ല​​ണ്‍ മി​​ക്സ​​ഡ് റി​​ലേ​​യി​​ൽ കേ​​ര​​ളം ആ​​റാ​​മ​​താ​​യി ഫി​​നി​​ഷ് ചെ​​യ്തു.