അ​​നി​​ൽ തോ​​മ​​സ്

ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ലെ ഹി​​മാ​​ല​​യ​​ൻ മ​​ല ഞ്ചെരി​​വു​​ക​​ൾ​​ക്കു താ​​ഴെ ഇ​​നി 18നാ​​ൾ കാ​​യി​​ക ആ​​ര​​വ​​ങ്ങ​​ൾ മാ​​ത്രം. സം​​സ്ഥാ​​നം രൂ​​പീ​​കൃ​​ത​​മാ​​യ​​തി​​ന്‍റെ 25-ാം വ​​ർ​​ഷ​​ത്തി​​ൽ വി​​രു​​ന്നെ​​ത്തി​​യ 38-ാമ​​ത് ദേ​​ശീ​​യ ഗെ​​യിം​​സി​​നു പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി തി​​രി​​തെ​​ളി​​ച്ചു. ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ൽ നി​​ന്നു​​ള്ള വി​​ശേ​​ഷ​​ങ്ങ​​ൾ​​ക്കാ​​കും രാ​​ജ്യ​​ത്തി​​ന്‍റെ കാ​​യി​​ക​​മേ​​ഖ​​ല ഇ​​നി ക​​ണ്ണും കാ​​തും കൂ​​ർ​​പ്പി​​ച്ചി​​രി​​ക്കു​​ക.

ഉ​​ദ്ഘാ​​ട​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ന്ന മാ​​ർ​​ച്ച് പാ​​സ്റ്റി​​ൽ അ​​ന്താ​​രാ​​ഷ് ട്ര ​​ബാ​​സ്ക​​റ്റ് ബാ​​ൾ താ​​രം പി.​​എ​​സ്. ജീ​​ന പ​​താ​​ക​​യേ​​ന്തി കേ​​ര​​ള സം​​ഘ​​ത്തെ ന​​യി​​ച്ചു. പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ വു​​ഷു താ​​രം മു​​ഹ​​മ്മ​​ദ് ജാ​​സി​​റാ​​യി​​രു​​ന്നു പ​​താ​​ക​​യേ​​ന്തി​​യ​​ത്. കേ​​ര​​ള​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് ബാ​​സ്ക​​റ്റ്ബോ​​ൾ, റ​​ഗ്ബി, വെ​​യ്റ്റ്‌ലി​​ഫ്റ്റിം​​ഗ്, ബാ​​ഡ്മി​​ന്‍റ​​ണ്‍, വു​​ഷു, ഷൂ​​ട്ടിം​​ഗ് ഇ​​ന​​ങ്ങ​​ളി​​ൽ നി​​ന്നാ​​യി 20 താ​​ര​​ങ്ങ​​ൾ മാ​​ർ​​ച്ച് പാ​​സ്റ്റി​​ൽ പ​​ങ്കെ​​ടു​​ത്തു. ചീ​​ഫ് ഡി ​​മി​​ഷ​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ സേ​​വ്യ​​ർ, ഡെ​​പ്യൂ​​ട്ടി ചീ​​ഫ് ഡി ​​മി​​ഷ​​ൻ വി​​ജു വ​​ർ​​മ എ​​ന്നി​​വ​​രും മാ​​ർ​​ച്ച്പാ​​സ്റ്റി​​ൽ അ​​ണി​​നി​​ര​​ന്നു.

കേ​​ര​​ള @ 550

437 കാ​​യി​​ക താ​​ര​​ങ്ങ​​ളും 113 ഒ​​ഫീ​​ഷ​​ൽ​​സും ഉ​​ൾ​​പ്പെടെ കേ​​ര​​ള​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് 550 അം​​ഗ സം​​ഘ​​മാ​​ണ് ദേ​​ശീ​​യ ഗെ​​യിം​​സി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. 29 കാ​​യി​​ക ഇ​​ന​​ങ്ങ​​ളി​​ൽ കേ​​ര​​ള താ​​ര​​ങ്ങ​​ൾ മാ​​റ്റു​​ര​​യ്ക്കും. 52 കാ​​യി​​ക താ​​ര​​ങ്ങ​​ളും 13 ഒ​​ഫീ​​ഷ​​ൽ​​സു​​മ​​ട​​ങ്ങു​​ന്ന അ​​ത്‌​ല​​റ്റി​​ക്സാ​​ണ് കേ​​ര​​ള​​ത്തി​​ൽ നി​​ന്നു​​ള്ള ഏ​​റ്റ​​വും വ​​ലി​​യ കാ​​യി​​ക സം​​ഘം.

വേ​​ദി​​ക​​ൾ 11

മു​​ഖ്യ​​വേ​​ദി​​യാ​​യ ഡെ​​റാ​​ഡൂ​​ണ്‍ ഉ​​ൾ​​പ്പെടെ 11 വേ​​ദി​​ക​​ളി​​ലാ​​യാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ. ഹ​​രി​​ദ്വാ​​ർ, ഋ​​ഷി​​കേ​​ശ് ശി​​വ്പു​​രി, ന്യൂ ​​തെ​​ഹ്രി, നൈ​​നി​​റ്റാ​​ൾ, ഹ​​ൽ​​ദ്വാ​​നി, രു​​ദ്രാ​​പു​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും മ​​ത്സ​​ര​​മു​​ണ്ടാ​​കും. കേ​​ര​​ളം പ​​ങ്കെ​​ടു​​ക്കു​​ന്ന ആ​​ർ​​ച്ച​​റി, അ​​ത്‌​ല​​റ്റി​​ക്സ്, വെ​​യ്റ്റ്‌ലി​​ഫ്റ്റിം​​ഗ്, ബാ​​സ്ക​​റ്റ്ബോ​​ൾ, ജിം​​നാ​​സ്റ്റി​​ക്സ്, ടേ​​ബി​​ൾ ടെ​​ന്നീ​​സ്, ബാ​​ഡ്മി​​ന്‍റ​​ണ്‍, ഷൂ​​ട്ടിം​​ഗ്, നെ​​റ്റ്ബോ​​ൾ, റ​​ഗ്ബി, വു​​ഷു, സ്ക്വാ​​ഷ്, ജൂ​​ഡോ മ​​ത്സ​​ര​​ങ്ങ​​ൾ ഡെ​​റാ​​ഡൂ​​ണി​​ലെ വി​​വി​​ധ വേ​​ദി​​ക​​ളി​​ലാ​​യി ന​​ട​​ക്കും. ഹ​​രി​​ദ്വാ​​റി​​ൽ പ്ര​​ദ​​ർ​​ശ​​ന ഇ​​ന​​മാ​​യ ക​​ള​​രി​​പ്പ​​യ​​റ്റി​​ൽ മാ​​ത്ര​​മാ​​ണ് കേ​​ര​​ളം പ​​ങ്കെ​​ടു​​ക്കു​​ക.



ഭാ​​ഗ്യ​​ചി​​ഹ്നം മൗ​​ലി

ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ന്‍റെ സം​​സ്ഥാ​​ന പ​​ക്ഷി​​യാ​​യ മൊ​​നാ​​ലി​​ന്‍റെ രൂ​​പ​​ത്തി​​ലാ​​ണ് ദേ​​ശീ​​യ ഗെ​​യിം​​സി​​ന്‍റെ ഭാ​​ഗ്യ​​ചി​​ഹ്നം രൂ​​പ​​ക​​ൽ​​പ്പ​​ന ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. മൗ​​ലി എ​​ന്നാ​​ണ് പേ​​രി​​ട്ടി​​രി​​ക്കു​​ന്ന​​ത്. ഹി​​മാ​​ല​​യ​​ൻ താ​​ഴ്‌വ​​ര​​ക​​ളി​​ൽ കാ​​ണ​​പ്പെ​​ടു​​ന്ന പ​​ക്ഷി​​യാ​​ണ് മൊ​​നാ​​ൽ. ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​യി​​ലെ ക​​ട​​ന്നു​​ക​​യ​​റ്റ​​ങ്ങ​​ൾ ഇ​​വ​​യ്ക്ക് വം​​ശ​​നാ​​ശ​​ഭീ​​ഷ​​ണി ഉ​​യ​​ർ​​ത്തു​​ന്ന​​തു​​കൂ​​ടി ശ്ര​​ദ്ധ​​യി​​ൽ പെ​​ടു​​ത്താ​​നാ​​ണ് മൊ​​നാ​​ലി​​നെ ഭാ​​ഗ്യ​​ചി​​ഹ്ന​​മാ​​ക്കി മാ​​റ്റി​​യ​​ത്.

അ​​ഞ്ചി​​ൽ താ​​ഴു​​മോ?

ക​​ഴി​​ഞ്ഞ ഗോ​​വ ഗെ​​യിം​​സി​​ൽ മെ​​ഡ​​ൽ നേ​​ട്ട​​ത്തി​​ൽ അ​​ഞ്ചാം സ്ഥാ​​ന​​ത്തെ​​ത്തി​​യ കേ​​ര​​ളം ഇ​​ത്ത​​വ​​ണ നി​​ല മെ​​ച്ച​​പ്പെ​​ടു​​ത്തു​​മോ​​യെ​​ന്ന​​താ​​ണ് സു​​പ്ര​​ധാ​​ന ചോ​​ദ്യം. ക​​ള​​രി​​പ്പ​​യ​​റ്റി​​ൽ നേ​​ടി​​യ മെ​​ഡ​​ലു​​ക​​ളു​​ടെ പി​​ൻ​​ബ​​ല​​ത്തി​​ലാ​​ണ് പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ അ​​ഞ്ചാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്യാ​​ൻ കേ​​ര​​ള​​ത്തി​​നാ​​യ​​ത്. ഇ​​ത്ത​​വ​​ണ ക​​ള​​രി​​പ്പ​​യ​​റ്റ് മ​​ത്സ​​ര​​യി​​ന​​മ​​ല്ല. 228 മെ​​ഡ​​ലു​​ക​​ളി​​ലു​​മാ​​യി മ​​ഹാ​​രാ​​ഷ്‌​ട്ര​​ ക​​ഴി​​ഞ്ഞ ത​​വ​​ണ ഓ​​വ​​റോ​​ൾ ചാ​​ന്പ്യ​ന്മാ​​രാ​​യ​​ി. കേ​​ര​​ള​​ത്തി​​ന്‍റെ സ​​ന്പാ​​ദ്യം 87 മെ​​ഡ​​ലു​​ക​​ളാ​​യി​​രു​​ന്നു.

ആ​ഘോ​ഷം കെ​ങ്കേ​മം

ഉ​ത്ത​രാ​ഖ​ണ്ഡി​ന്‍റെ പ​ര​ന്പ​രാ​ഗ​ത സം​ഗീ​ത​പ​രി​പാ​ടി​യോ​ടെ​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. പു​ഷ്പ​ങ്ങ​ൾ​കൊ​ണ്ട് അ​ല​ങ്ക​രി​ച്ച തു​റ​ന്ന വാ​ഹ​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ആ​ന​യി​ച്ചു. ഭാ​ര​ത​ത്തി​ന്‍റെ പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു സ്വാ​ഗ​ത നൃ​ത്തം. രാ​ജ്യ​ത്തി​ന്‍റെ പരന്പ​രാ​ഗ​ത നൃ​ത്ത​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണം ശ്രദ്ധേയമായി.


രാ​ജ്യ​ത്തി​ന്‍റെ കാ​യി​ക നേ​ട്ട​ങ്ങ​ൾ വി​വ​രി​ക്കു​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗം. ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സിം​ഗ് ധാ​മി, ഇ​ന്ത്യ​ൻ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​ഷ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.


മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​യി​​ൽ സ​​ജ​​ൻ ഇ​​റ​​ങ്ങുന്നു



ദേ​​ശീ​​യ ഗെ​​യിം​​സി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​യാ​​യി നീ​​ന്ത​​ൽ താ​​രം സ​​ജ​​ൻ പ്ര​​കാ​​ശ് ഇ​​ന്നി​​റ​​ങ്ങും. പു​​രു​​ഷ വി​​ഭാ​​ഗം 200 മീ​​റ്റ​​ർ ഫ്രീ​​സ്റ്റൈ​​ൽ, 100 മീ​​റ്റ​​ർ ബ​​ട്ട​​ർ​​ഫൈ സ്ട്രോ​​ക്ക് ഇ​​ന​​ങ്ങ​​ളി​​ലാ​​ണ് സ​​ജ​​ൻ മ​​ത്സ​​രി​​ക്കു​​ക. ദേ​​ശീ​​യ ഗെ​​യിം​​സി​​ൽ കേ​​ര​​ള​​ത്തി​​നു​​വേ​​ണ്ടി ഏ​​റ്റ​​വും അ​​ധി​​കം മെ​​ഡ​​ൽ നേ​​ടി​​യ താ​​ര​​മാ​​ണ് അ​​ർ​​ജു​​ന അ​​വാ​​ർ​​ഡ് ജേ​​താ​​വ് കൂ​​ടി​​യാ​​യ സ​​ജ​​ൻ. ഇ​​തു​​വ​​രെ 26 മെ​​ഡ​​ലു​​ക​​ളാ​​ണ് ദേ​​ശീ​​യ ഗെ​​യിം​​സി​​ൽ​​നി​​ന്ന് സ​​ജ​​ൻ നീ​​ന്തി​​യെ​​ടു​​ത്ത​​ത്.

ഇ​​ടു​​ക്കി മ​​ണി​​യാ​​റം​​കു​​ടി സ്വ​​ദേ​​ശി​​നി​​യും മു​​ൻ ദേ​​ശീ​​യ അ​​ത്‌​ല​​റ്റു​​മാ​​യ വി.​​ജെ. ഷാ​​ന്‍റി​​മോ​​ളു​​ടെ മ​​ക​​നാ​​ണ് സ​​ജ​​ൻ. ആ​​റാം വ​​യ​​സി​​ൽ നീ​​ന്ത​​ലി​​ൽ മെ​​ഡ​​ൽ കൊ​​യ്ത്ത് തു​​ട​​ങ്ങി​​യ​​താ​​ണ്. 13 വ​​ർ​​ഷ​​മാ​​യി രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്നു. ര​​ണ്ട് ഒ​​ളി​​ന്പി​​ക്സു​​ക​​ളി​​ലും മൂ​​ന്ന് കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ലും മൂ​​ന്ന് ഏ​​ഷ്യ​​ൻ ഗെ​​യിം​​സിലും രാ​​ജ്യ​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചു.

ഒ​​ളി​​ന്പി​​ക്സി​​നു​​ള്ള എ ​​ലെ​​വ​​ൽ യോ​​ഗ്യ​​താ മാ​​ർ​​ക്ക് പി​​ന്നി​​ട്ട ആ​​ദ്യ ഇ​​ന്ത്യ​​ൻ നീ​​ന്ത​​ൽ താ​​ര​​വും സ​​ജ​​നാ​​ണ്. കേ​​ര​​ള ആം​​ഡ് പോ​​ലീ​​സി​​ൽ അ​​സി​​സ്റ്റ​​ന്‍റ് ക​​മ​​ൻ​​ഡാ​​ന്‍റാ​​ണ് സ​​ജ​​ൻ.


വോ​​ളി​​ ടീം ​​കോർട്ടിൽ; കേ​​ര​​ള​​ത്തി​​ന് 11 മ​​ത്സ​​ര​​ങ്ങ​​ൾ

ഡെ​​റാ​​ഡൂ​​ണ്‍: കോ​​ട​​തി ഉ​​ത്ത​​ര​​വ് നേ​​ടി കേ​​ര​​ള ടീ​​മി​​ന്‍റെ ഭാ​​ഗ​​മാ​​യ വോ​​ളി​​ബോ​​ൾ ടീം ​​ഇ​​ന്നു ക​​ള​​ത്തി​​ൽ. ഹ​​ൽ​​ദ്വാ​​നി​​യി​​ലെ ശി​​വ​​ലി​​ഖ് ഹാ​​ളി​​ൽ വ​​നി​​താ ടീം ​​ബം​​ഗാ​​ളി​​നെ​​യും പു​​രു​​ഷ ടീം ​​സ​​ർ​​വീ​​സ​​സി​​നെ​​യും നേ​​രി​​ടും. വ​​നി​​താ ബാ​​സ്ക​​റ്റ്ബോ​​ളി​​ൽ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ എ​​തി​​രാ​​ളി.

പു​​രു​​ഷ വി​​ഭാ​​ഗം ഖോ-​​ഖോ​​യി​​ൽ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ന് ഇ​​റ​​ങ്ങു​​ന്ന കേ​​ര​​ളം മ​​ഹാ​​രാ​​ഷ്‌​ട്ര​​യെ നേ​​രി​​ടും. വ​​നി​​താ വി​​ഭാ​​ഗം ബീ​​ച്ച് ഹാ​​ൻഡ്​​ബോ​​ളി​​ൽ മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ൽ ബം​​ഗാ​​ളാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ എ​​തി​​രാ​​ളി. റ​​ഗ്ബി​​യി​​ൽ പു​​രു​​ഷ വി​​ഭാ​​ഗം മ​​ഹാ​​ര​​ഷ്‌​ട്ര​​യെ​​യും വ​​നി​​ത​​ക​​ൾ ബം​​ഗാ​​ളി​​നെ​​യും നേ​​രി​​ടും.

വ​​നി​​താ വി​​ഭാ​​ഗം വാ​​ട്ട​​ർ പോ​​ളോ​​യി​​ൽ കേ​​ര​​ളം ത​​മി​​ഴ്നാ​​ടി​​നെ​​യും പു​​രു​​ഷ​ന്മാ​​ർ മ​​ണി​​പ്പു​​രി​​നെയും നേ​​രി​​ടും. വ​​നി​​ത ടീം ​​ക​​ഴി​​ഞ്ഞ ത​​വ​​ണ സ്വ​​ർ​​ണം നേ​​ടി​​യ ഇ​​ന​​മാ​​ണ്. 10 മീ​​റ്റ​​ർ എം​​ടി​​ആ​​ർ എ​​യ​​ർ റൈ​​ഫി​​ളി​​ൽ വി​​ദ​​ർ​​ശ കെ.​ ​വി​​നോ​​ദ് മ​​ത്സ​​രി​​ക്കും. വു​​ഷു ഇ​​ന​​ത്തി​​ലും കേ​​ര​​ള​​ത്തി​​ന് ഇ​​ന്നു മ​​ത്സ​​ര​​മു​​ണ്ട്.

പ്ര​​ദ​​ർ​​ശ​​ന മ​​ത്സ​​ര​​മാ​​യി ക​​ള​​രി​​യും ഇ​​ന്ന് ആ​​രം​​ഭി​​ക്കും. വ​​നി​​താ പു​​രു​​ഷ വി​​ഭാ​​ഗം സ്വാ​​ഡ് സ്വാ​​ഡ്, മെ​​യ്പ​​യ​​റ്റ്, ചു​​വ​​ടു​​ക​​ൾ, ഉ​​റു​​മി​​യും ഷീ​​ൾ​​ഡും, ഉ​​റു​​മി വീ​​ശ​​ൽ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് മ​​ത്സ​​ര​​വി​​ഭാ​​ഗ​​ങ്ങ​​ൾ.

ബീ​​ച്ച് ഹാൻഡ്ബോളിലും ബാ​​സ്ക​​റ്റി​​ലും ജ​​യം

ഋ​​ഷി​​കേ​​ശി​​ൽ ന​​ട​​ന്ന ബീ​​ച്ച് ഹാ​​ൻ​​ഡ് ബോ​​ളി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ വ​​നി​​താ ടീ​​മി​​നു ജ​​യം. ഛത്തീ​​സ്ഗ​​ഡി​​നെ​​യാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

വ​​നി​​ത​​ക​​ളു​​ടെ ബാ​​സ്ക​​റ്റ്ബോ​​ളി​​ലും ഛത്തീ​​സ്ഗ​​ഡി​​നെ​​തി​​രേ കേ​​ര​​ള വ​​നി​​ത​​ക​​ൾ വി​​ജ​​യി​​ച്ചു.