കൊ​ച്ചി: കേ​ര​ള സ്‌​കൂ​ള്‍ മീ​റ്റി​ല്‍ ഇ​ര​ട്ട​നേ​ട്ട​വു​മാ​യി പാ​ല​ക്കാ​ട് ക​ല്ല​ടി എ​ച്ച്എ​സ്‌​സി​ലെ എം.​അ​മൃ​തി​ന് ഇ​ര​ട്ട സ്വ​ര്‍​ണം. ഇ​ന്ന​ലെ ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 800 മീ​റ്റ​റി​ലാ​ണ് സ്വ​ര്‍​ണം ല​ഭി​ച്ച​ത് (1:56.55).

വ്യാ​ഴാ​ഴ്ച 400 മീ​റ്റ​റി​ലും സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു. വ​യ​നാ​ട് സി​എ​ച്ച്എ​സി​ലെ സ്റ്റെ​ഫി​ന്‍ സാ​ലു (1:58.48), കൊ​ല്ലം സാ​യി​യി​ലെ മെ​ല്‍​ബി​ന്‍ ബെ​ന്നി (1:59.12) എ​ന്നി​വ​ര്‍ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി.

ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ പാ​ല​ക്കാ​ട് കൊ​ടു​വാ​യൂ​ര്‍ വി​എ​ച്ച്എ​സി​ലെ നി​വേ​ദ്യ ക​ലാ​ധ​ര്‍ (2:18.60) സ്വ​ര്‍​ണം നേ​ടി. പാ​ല​ക്കാ​ട് കൊ​ടു​വാ​യൂ​ര്‍ തേ​ങ്കു​റി​ശി സ്വ​ദേ​ശി​യാ​യ ഈ ​പ​ത്താം ക്ലാ​സു​കാ​രി തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന സ്‌​കൂ​ള്‍ മീ​റ്റി​ല്‍ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യി​രു​ന്നു.

ഇ​ടു​ക്കി കാ​ല്‍​വ​രി മൗ​ണ്ട് സി​എ​ച്ച്എ​സി​ലെ അ​ലീ​ന ഷാ​ജി (2:22.61), പെ​രി​ന്ത​ല്‍​മ​ണ്ണ പി​എ​ച്ച്എ​സ്എ​സി​ലെ ദി​യ ഫാ​ത്തി​മ എ​ന്ന​വ​ര്‍​ക്കാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍.


സീ​നി​യ​ര്‍ ആ​ണ്‍​ വി​ഭാ​ഗ​ത്തി​ല്‍ മ​ല​പ്പു​റ​ത്തി​ന്‍റെ കെ.​പി. ലു​ഖ്മാ​ന്‍ (1:57.14)ഒ​ന്നാ​മ​ത് ഫി​നി​ഷ് ചെ​യ്തു. രാ​യി​രി​മം​ഗ​ലം എ​സ്എം​എം​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​ണ്. ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​യാ​യ മു​ഹ​മ്മ​ദ് ഫ​ര്‍​ഷീ​ഖി​ന്‍റെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം.

സീനിയർ പെ​ണ്‍​ വി​ഭാ​ഗ​ത്തി​ല്‍ ക​ട​ക​ശേ​രി ഐ​ഡി​യ​ല്‍ സ്‌​കൂ​ളി​ലെ ജെ.​എ​സ്. നി​വേ​ദ്യ(2:18.62)​യാ​ണ് സ്വ​ര്‍​ണം നേ​ടി​യ​ത്. കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി സ്വ​ദേ​ശി​നി​യാ​യ നി​വേ​ദ്യ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ലി​ലെ സി.​ആ​ര്‍. നി​ത്യ (02:22.92), ക​ട്ട​പ്പ​ന ജി​ടി​എ​ച്ച്എ​സി​ലെ ജോ​ബീ​ന ജോ​യി എ​ന്നി​വ​ര്‍ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി.