പാ​​രീ​​സ്: ടോ​​ക്കി​​യോ​​യി​​ലെ സ്വ​​ർ​​ണ​​ത്തി​​ള​​ക്കം പാ​​രീ​​സി​​ലും ആ​​വ​​ർ​​ത്തി​​ച്ച് ഇ​​ന്ത്യ​​യു​​ടെ പാ​​രാ​​ലി​​ന്പി​​ക് ഷൂ​​ട്ടിം​​ഗ് താ​​രം അ​​വ​​നി ലേ​​ഖ്‌​റ.

2024 ​പാ​​രീ​​സ് പാ​​രാ​​ലി​​ന്പി​​ക്സി​​ൽ വ​​നി​​താ 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ൾ സ്റ്റാ​​ൻ​​ഡിം​​ഗ് എ​​സ്എ​​ച്ച്1 ൽ ​​അ​​വ​​നി സ്വ​​ർ​​ണം വെ​​ടി​​വ​​ച്ചി​​ട്ടു. 249.7 പോ​​യി​​ന്‍റു​​മാ​​യാ​​ണ് അ​​വ​​നി സ്വ​​ർ​​ണം ക​​ഴു​​ത്തി​​ല​​ണി​​ഞ്ഞ​​ത്. 2020 ടോ​​ക്കി​​യോ പാരാലിന്പിക്സിലും അ​​വ​​നി ഈ ​​ഇ​​ന​​ത്തി​​ൽ സ്വ​​ർ​​ണം നേ​​ടി​​യി​​രു​​ന്നു.

അ​​വ​​നി​​ക്കു പി​​ന്നാ​​ലെ മോ​​ന അ​​ഗ​​ർ​​വാ​​ൾ 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ൾ എ​​സ്എ​​ച്ച്1​​ൽ വെ​​ങ്ക​​ലം നേ​​ടി​​യ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ സ​​ന്തോ​​ഷം ഇ​​ര​​ട്ടി​​ച്ചു. 228.7 പോ​​യി​​ന്‍റു​​മാ​​യാ​​ണ് മോ​​ന വെ​​ങ്ക​​ല​​ത്തി​​ലെ​​ത്തി​​യ​​ത്. 2021ൽ ​​മാ​​ത്ര​​മാ​​ണ് മോ​​ന ഷൂ​​ട്ടിം​​ഗ് റേ​​ഞ്ചി​​ലേ​​ക്കെ​​ത്തി​​യ​​ത്. അ​​തു​​വ​​രെ ബാ​​സ്ക​​റ്റ്ബോ​​ൾ, അ​​ത്‌​ല​​റ്റി​​ക്സ് അ​​ട​​ക്ക​​മു​​ള്ള ഇ​​ന​​ങ്ങ​​ൾ പ​​രീ​​ക്ഷി​​ച്ചി​​രു​​ന്നു. ഒ​​ന്പ​​തു മാ​​സം പ്രാ​​യ​​മു​​ള്ള​​പ്പോ​​ൾ പോ​​ളി​​യോ ബാ​​ധി​​ച്ചാ​​ണ് മോ​​ന​​യു​​ടെ കാ​​ലി​​ന്‍റെ സ്വാ​​ധീ​​നം ന​​ഷ്ട​​മാ​​യ​​ത്. ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യു​​ടെ ലീ ​​യു​​ന്‍റി​​ക്കാ​​ണ് (246.8) 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ൾ എ​​സ്എ​​ച്ച്1​​ൽ വെ​​ള്ളി.

കാ​​ർ അ​​പ​​ക​​ടം മാ​​റ്റി​​യ ജീ​​വി​​തം

2012ൽ ​​ന​​ട​​ന്ന ഒ​​രു കാ​​ർ അ​​പ​​ക​​ട​​ത്തി​​ലൂ​​ടെ​​യാ​​ണ് അ​​വ​​നി​​ക്ക് എ​​ഴു​​ന്നേ​​ൽ​​ക്കാ​​നു​​ള്ള ശേ​​ഷി ന​​ഷ്ട​​പ്പെ​​ട്ട​​ത്. 11 വ​​യ​​സ് മാ​​ത്ര​​മാ​​യി​​രു​​ന്നു പ്രാ​​യം. അ​​ച്ഛ​​ന്‍റെ നി​​ർ​​ബ​​ന്ധ​​ത്തി​​നു വ​​ഴ​​ങ്ങി കാ​​യി​​ക ജീ​​വി​​തം ആ​​രം​​ഭി​​ച്ചു. ആ​​ദ്യം അ​​ന്പെ​​യ്ത്തി​​ലാ​​യി​​രു​​ന്നു ശ്ര​​ദ്ധി​​ച്ച​​ത്. പി​​ന്നീ​​ട് ഷൂ​​ട്ടിം​​ഗി​​ലേ​​ക്കു ചു​​വ​​ടു​​മാ​​റി.

2020 ടോ​​ക്കി​​യോ പാ​​രാ​​ലി​​ന്പി​​ക്സി​​ൽ സ്വ​​ർ​​ണം നേ​​ടി​​യ​​തോ​​ടെ പാ​​രാ​​ലി​​ന്പി​​ക് ച​​രി​​ത്ര​​ത്തി​​ൽ ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി ഈ ​​നേ​​ട്ടം കൈ​​വ​​രി​​ക്കു​​ന്ന ആ​​ദ്യ കാ​​യി​​ക താ​​രം എ​​ന്ന റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചു. ടോ​​ക്കി​​യോ​​യി​​ൽ 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ൾ എ​​സ്എ​​ച്ച് 1ലെ ​​സ്വ​​ർ​​ണ​​ത്തി​​നു പി​​ന്നാ​​ലെ 50 മീ​​റ്റ​​ർ റൈ​​ഫി​​ൾ ത്രി ​​പൊ​​സി​​ഷ​​ൻ​​സ് എ​​സ്എ​​ച്ച്1​​ൽ വെ​​ങ്ക​​ല​​വും നേ​​ടി​​യി​​രു​​ന്നു. പാ​​രീ​​സി​​ലെ സ്വ​​ർ​​ണം കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ന്ന​​തോ​​ടെ പാ​​രാ​​ലി​​ന്പി​​ക്സി​​ൽ ഇ​​ന്ത്യ​​ക്കാ​​യി മൂ​​ന്ന് മെ​​ഡ​​ലു​​ക​​ൾ നേ​​ടു​​ന്ന ആ​​ദ്യ വ​​നി​​ത​​യെ​​ന്ന റി​​ക്കാ​​ർ​​ഡും അ​​വ​​നി സ്വ​​ന്ത​​മാ​​ക്കി.


മ​​നീ​​ഷി​​ന്‍റെ ര​​ണ്ടാം മെ​​ഡ​​ൽ

പു​​രു​​ഷ വി​​ഭാ​​ഗം 10 മീ​​റ്റ​​ർ എ​​യ​​ർ പി​​സ്റ്റ​​ൾ എ​​സ്എ​​ച്ച്1 വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ മ​​നീഷ് ന​​ർ​​വാ​​ൾ ഇ​​ന്ന​​ലെ വെ​​ള്ളി മെ​​ഡ​​ൽ സ്വ​​ന്ത​​മാ​​ക്കി. 234.9 പോ​​യി​​ന്‍റു​​മാ​​യാ​​ണ് മ​​നീ​​ഷി​​ന്‍റെ വെ​​ള്ളി. ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യു​​ടെ ജി​​യോ​​ങ്ഡു ജോ​​യ്ക്കാ​​ണ് (237.4) സ്വ​​ർ​​ണം.

2020 ടോ​​ക്കി​​യോ പാ​​രാ​​ലി​​ന്പി​​ക്സി​​ൽ മി​​ക്സ​​ഡ് 50 മീ​​റ്റ​​ർ പി​​സ്റ്റ​​ൾ എ​​സ്എ​​ച്ച്1​​ൽ മ​​നീ​​ഷി​​നു സ്വ​​ർ​​ണം ല​​ഭി​​ച്ചി​​രു​​ന്നു. പാ​​രാ​​ലി​​ന്പി​​ക്സി​​ലെ ആ​​ദ്യ വ്യ​​ക്തി​​ഗ​​ത മെ​​ഡ​​ലാ​​ണ് മ​​നീ​​ഷ് പാ​​രീ​​സി​​ൽ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

പ്രീ​​തി​​ക്ക് ച​​രി​​ത്ര നേ​​ട്ടം

വ​​നി​​താ 100 മീ​​റ്റ​​ർ ടി35 ​​ഇ​​ന​​ത്തി​​ലൂ​​ടെ പ്രീ​​തി പാ​​ൽ ഇ​​ന്ത്യ​​ൻ അ​​ക്കൗ​​ണ്ടി​​ൽ ച​​രി​​ത്ര മെ​​ഡ​​ലും എ​​ത്തി​​ച്ചു. ഈ ​​ഇ​​ന​​ത്തി​​ൽ ഇ​​ന്ത്യ​​ക്കാ​​യി പാ​​രാ​​ലി​​ന്പി​​ക്സി​​ൽ മെ​​ഡ​​ൽ സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യ താ​​ര​​മാ​​യി പ്രീ​​തി പാ​​ൽ. 14.21 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് പ്രീ​​തി 100 മീ​​റ്റ​​ർ ടി35 ​​ഫി​​നി​​ഷിം​​ഗ് ലൈ​​ൻ ക​​ട​​ന്ന​​ത്.

ചൈ​​ന​​യു​​ടെ സി​​യ സൗ (13.58), ​​ത്വി​​ൻ​​സി​​വ​​ൻ ഗൗ (13.74) ​​എ​​ന്നി​​വ​​ർ സ്വ​​ർ​​ണ​​വും വെ​​ള്ളി​​യും സ്വ​​ന്ത​​മാ​​ക്കി. 2024 കോ​​ബെ ലേ​​ക പാ​​രാ അ​​ത്‌ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പ്രീ​​തി വെ​​ങ്ക​​ല​​മ​​ണി​​ഞ്ഞി​​രു​​ന്നു.